'ഒരുമ'യില്‍ 15 ഏക്കര്‍ കൃഷി വിളവെടുത്തു
പയ്യോളി: തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പള്ളിക്കര 'ഒരുമ' സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 15 ഏക്കറില്‍ നടത്തിയ മകരം നെല്‍കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്. അടുത്തയാഴ്ച നടക്കുന്ന കൊയ്ത്തുത്സവം നാടിന്റെ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. കഴിഞ്ഞ മുപ്പതു വര്‍ഷമായി തരിശായി കിടന്ന പാടത്താണ് മകരം നെല്‍കൃഷി ചെയ്തത്. തിക്കോടി കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷിക്ക് തയാറെടുത്തത്.
ഒറീസയില്‍ നിന്നുള്ള നല്ലയിനം മകരം നെല്‍വിത്താണ് കൃഷി ചെയ്തത്. പറോളി നടയിലും കോയിത്തനാരി വയലിലും ഏഴ് ഏക്കറോളം സ്ഥലത്ത് പുഞ്ചകൃഷിയും ആരംഭിച്ചിട്ടുണ്ട്. ഹരിതകേരളം പദ്ധതിയില്‍ കെ. ദാസന് എം.എല്‍.എയാണ് ഇവിടെ വിത്തിടല്‍ കര്‍മം നടത്തിയത്. പ്രസിഡന്റ് ടി.പി കുഞ്ഞിമൊയ്തീന്‍, സെക്രട്ടറി കെ. നാരായണന് എന്നിവര്‍ നേതൃത്വം നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."