HOME
DETAILS
MAL
വഴി തര്‍ക്കം: കത്തിക്കുത്തില്‍ യുവാവിനു പരുക്ക്
backup
January 02 2017 | 05:01 AM
പേരാമ്പ്ര: വഴി തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ച് യുവാവിനു പരുക്ക്. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട്ടില്‍ മഞ്ഞളിയില്‍ ബേബി (35)ക്കാണ് കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. വയറിനാണു കുത്തേറ്റത്. ബേബിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുത്തിയ മുതുകാട് കൊമ്മറ്റത്തില്‍ ജോര്‍ജ്ജ് ഒളിവിലാണ്. പെരുവണ്ണാമുഴി പൊലിസ് അന്വേഷണമാരംഭിച്ചു. ബേബിയുടെ സഹോദരിയുമായി ജോര്‍ജിനുള്ള വഴിത്തര്‍ക്കം സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് കത്തിക്കുത്തേറ്റതെന്നു അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."