എന്‍.എസ്.എസ് ക്യാംപ് സമാപിച്ചു
മാവൂര്‍: കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാംപ് സമാപിച്ചു. മാവൂര്‍ സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന ക്യാംപിന്റെ ഭാഗമായി വീടുകളില്‍ അടുക്കളത്തോട്ടനിര്‍മാണം, റോഡരിക് വൃത്തിയാക്കല്‍, പ്ലാസ്റ്റിക് മാലിന്യത്തിനെതിരേ ബോധവല്‍കരണം, തോട് വൃത്തിയാക്കല്‍, ലഹരിവിരുദ്ധ ബോധവല്‍കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ സി.ടി രാജന്‍, സിസ്റ്റര്‍ ഫിലോമിന, സിസ്റ്റര്‍ ടെക്‌സി, ഡോ. മണിലാല്‍, കെ. സുരേന്ദ്രന്‍, ഉമര്‍ഷാഫി, പി.കെ രാമചന്ദ്രന്‍, വളപ്പില്‍ നാസര്‍, എ. ഉഷാലഷ്മി, നിന, മുഹമ്മദ് ഹനീഫ, എം.എം റിഥുല്‍, സി.പി ആതിര, പ്രോഗ്രാം ഓഫിസര്‍ പി. അബ്ദുറഹ്മാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."