'കളിച്ചങ്ങാടം' ബാലസമ്മേളനം
കോഴിക്കോട്: എം.എസ്.എം കോഴിക്കോട് സിറ്റി മേഖലാ സമിതി കുറ്റിച്ചിറയില്‍ സംഘടിപ്പിച്ച 'കളിച്ചങ്ങാടം' ബാലസമ്മേളനം കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. മുജാഹിദ് ദഅ്‌വാ സമിതി കോഴിക്കോട് സിറ്റി മേഖലാ വൈസ് ചെയര്‍മാന്‍ എസ്.ഐ ഐദീദ് തങ്ങള്‍ അധ്യക്ഷനായി. ഐ.എസ്.എം മേഖലാ പ്രസിഡന്റ് കെ.വി ശുഹൈബ് സംസാരിച്ചു.
പീസ് റേഡിയോ പൂമരത്തണലില്‍ പ്രോഗ്രാം ഓഫിസര്‍ ഷമീല്‍ മഞ്ചേരി, എം.എസ്.എം സംസ്ഥാന ബാലവേദി വിങ് കണ്‍വീനര്‍ ജൗഹര്‍ ഒഴുകൂര്‍, ജില്ലാ നിര്‍വാഹക സമിതിയംഗം ഷാബിന്‍ പാലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ഫഹീം അത്തോളി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്ക് മേഖലാ മുജാഹിദ് ദഅ്‌വാ സമിതി ഭാരവാഹികള്‍ സമ്മാനം നല്‍കി. എം.എസ്.എം മേഖലാ സെക്രട്ടറി സി.വി കാബില്‍ സ്വാഗതവും മേഖലാ പ്രസിഡന്റ് ഹാഷിര്‍ എം.വി നന്ദിയും പറഞ്ഞു.
മണ്ണൂരില്‍ നിസ്‌കാര പള്ളിക്കുനേരെ
സാമുഹ്യദ്രോഹികളുടെ ആക്രമണം
ഫറോക്ക്: മണ്ണൂരില്‍ നിസ്‌കാര പള്ളിക്കുനേരെ സാമൂഹ്യദ്രോഹികളുടെ ആക്രമണം. മണ്ണൂര്‍ ആലുംകുളം ബിലാല്‍ മസ്ജിദിന്റെ റോഡിനു സമീപത്തായുള്ള ഗ്ലാസുകളാണ് കഴിഞ്ഞദിവസം അര്‍ധരാത്രി അജ്ഞാതര്‍ അടിച്ചുതകര്‍ത്തത്.
രാവിലെ സുബ്ഹി നിസ്‌കാരത്തിനായി പള്ളിയിലെത്തിയവരാണ് ജനല്‍ ചില്ലുകള്‍ തകര്‍ന്നത് കണ്ടത്. ഒരു ജനലിന്റെ ഗ്ലാസ് പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ പരാതിയെ തുടര്‍ന്നു പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസി. കമ്മിഷണര്‍ സൗത്ത് അബ്ദുല്‍ റസാഖ്, കോസ്റ്റല്‍ പെലിസ് സി.ഐ സതീശന്‍, ഫറോക്ക് എസ്.ഐ വിജയരാജന്‍, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലന്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെ എത്രയുംവേഗം കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കണമെന്നു ആലുംകുളം ബിലാല്‍ മസ്ജിദ് കമ്മിറ്റി സെക്രട്ടറി എം.കെ അബ്ദുല്‍ ഖാദര്‍ ആവശ്യപ്പെട്ടു.
കെ.വി.ആര്‍
ഷോറൂമില്‍
തീപിടിത്തം
കോഴിക്കോട്: വെസ്റ്റ് ഹില്ലിലെ കെ.വി.ആര്‍ ഷോറൂമില്‍ തീപിടിത്തം. ഷോറൂമിലെ ഒന്നാം നിലയിലെ ഓഫിസ് മുറിയിലാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അവധിദിനമായതിനാല്‍ ആരും ഓഫിസിലുണ്ടായിരുന്നില്ല.
ബീച്ചില്‍ നിന്നും രണ്ടും വെള്ളിമാട്കുന്നില്‍ നിന്നും ഒരു യൂനിറ്റും ഫയര്‍ഫോഴ്‌സ് എത്തിയാണ് അരമണിക്കൂര്‍ പ്രയത്‌നത്തിനൊടുവില്‍ തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഓഫിസിലെ ഫലയുകള്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
വരക്കല്‍ മഖാം മതപ്രഭാഷണം
കോഴിക്കോട്: വരക്കല്‍ ശംസുല്‍ ഉലമാ ഉറൂസിന്റെ ഭാഗമായി മതപ്രഭാഷണം നടന്നു. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എ.വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ അധ്യക്ഷനായി. ഫരീദ് റഹ്മാനി കാളികാവ് പ്രഭാഷണം നടത്തി.
എന്‍ജിനീയര്‍ പി. മാമുക്കോയ ഹാജി, കെ. ഇമ്പിച്ചിക്കോയ സംസാരിച്ചു. കുഞ്ഞാലന്‍കുട്ടി ഫൈസി സ്വാഗതവും പി.കെ സിറാജുദ്ദീന്‍ പുതിയങ്ങാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."