ത്വക്ക്രോഗ ആശുപത്രിയുടെ സ്ഥലം അന്യാധീനപ്പെടുത്തരുത്: എം.ജി.എസ്
കോഴിക്കോട്: 1903ല്‍ ബാസല്‍ മിഷന് ത്വക്ക് രോഗികളെ ശുശ്രൂഷിക്കുന്നതിനായി ആരംഭിച്ച 26 ഏക്കറോളം വരുന്ന ഭൂമി പലര്‍ക്കും വീതിച്ചുകൊടുക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഭാവിയില്‍ കൂടുതല്‍ സൗകര്യവും ഗവേണഷ സ്ഥാപനവും ഒരുക്കി പുനരധിവാസവുമടങ്ങുന്ന ബൃഹത്തായ പദ്ധതി ആസൂത്രണം ചെയ്യണമെന്നും ഡോ. എം.ജി.എസ് നാരായണന് ആവശ്യപ്പെട്ടു. ത്വക്ക്രോഗ ആശുപത്രി വെല്‍ഫെയര്‍ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്തേവാസികളോടൊപ്പം പുതുവര്‍ഷം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 30 ത്വക്ക്രോഗദിനം വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ തീരുമാനിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് അഡ്വ. എം. രാജന് അധ്യക്ഷനായി. സലീം വട്ടക്കിണര്‍ സ്വാഗതം പറഞ്ഞു. അസി. സെഷന്‍സ് ജഡ്ജി ആര്.എല്‍ ബൈജു, കൗണ്‍സിലര്‍ വിദ്യാ ബാലന്, സെക്രട്ടറി പി.എ ആസാദ്, പി.ടി ജനാര്ദനന്, സോഷ്യല്‍ വെല്‍ഫെയര്‍ സൂപ്രണ്ട് ജോസഫ് റിസല്ലോ, പ്രജീഷ് പാലാട്ട്, പി. ഷീജ, മൊയ്തീന് ചെറുവണ്ണൂര്‍, കെ.വി നിയാസ്, മുഹമ്മദ് സലീം, കെ.സി സിനിമോള്‍ സംസാരിച്ചു. അനാഥരായ രോഗികളെ ശുശ്രൂഷിക്കുന്ന ഒ.പി രേഖ, ലളിത മാവൂര്‍, സുനില്‍കുമാര്‍ കുരുവട്ടൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഷണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."