സമസ്ത 'വഴിവിളക്ക് ' നവോത്ഥാന കാംപയിനിന് തുടക്കം
കോഴിക്കോട്: മഹല്ലുകള്‍ കേന്ദ്രീകരിച്ച് സാമൂഹിക ധാര്‍മികത ശക്തിപ്പെടുത്തണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. സമസ്ത ജില്ലാ കമ്മിറ്റിയുടെ 'വഴിവിളക്ക് ' നവോത്ഥാന കാംപയിന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിച്ച കാരണങ്ങള്‍ക്ക് പരിഹാരം കാണാതെയുള്ള ചില സംഘടനകളുടെ ഐക്യശ്രമങ്ങള്‍ ഒളിച്ചോടാനുള്ള മാര്‍ഗമാണ്. സ്ഥാപക ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ ആദര്‍ശങ്ങളില്‍ ഉറച്ചു നില്ക്കാന് സമസ്തയുടെ നേതൃത്വത്തിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി പദ്ധതി വിശദീകരിച്ചു. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, വില്ല്യാപ്പള്ളി ഇബ്റാഹിം മുസ്ലിയാര്, യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, കെ.കെ ഇബ്റാഹിം മുസ്ലിയാര്, സി.എച്ച് മഹ്മൂദ് സഅദി, യൂസുഫ് ബാഖവി കരീറ്റിപ്പറമ്പ്, എന്‍. അബ്ദുല്ല മുസ്ലിയാര്, എ.പി.പി തങ്ങള്‍, കെ.പി കോയ, കെ.സി മുഹമ്മദ് ഫൈസി, അസ്ലം ബാഖവി പാറന്നൂര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.കെ മാനു സാഹിബ്, ഇസ്മാഈല്‍ ഹാജി എടച്ചേരി, ഒ.പി അഷ്റഫ്, ടി.വി.സി സമദ് ഫൈസി, ഫുആദ് വെള്ളിമാട്കുന്ന് സംസാരിച്ചു.
അബ്ദുല്‍ ബാരി ബാഖവി സ്വാഗതവും മലയമ്മ അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."