HOME
DETAILS
MAL
സായാഹ്ന ധര്‍ണ നടത്തി
backup
January 02 2017 | 06:01 AM
പനമരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടുകള്‍ക്കെതിരേ ജനതാദള്‍ (യു) മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. രാജ്യത്ത് കറന്‍സി നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുക, റേഷന്‍ വിതരണം പുനസ്ഥാപിക്കുക, മന്ത്രി എം.എം മണി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. ജനതാദള്‍ (യു) കെ.കെ ഹംസ ഉദ്ഘാടനം ചെയ്തു. പി.എം ഷബീറലി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. സന്തോഷ് കുമാര്‍, ജോസ് പനമട, സി.ജെ വര്‍ക്കി, എം അബ്ദുറഹ്മാന്, എന്‍.ബി ഗോപാലന്, വി.കെ രവീന്ദ്രന്, സി.ടി വര്‍ഗീസ്, എ.പി ഖാദര്‍, തോമസ് ആര്യമണ്ണില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."