ആദിവാസികളുടെ പ്രതിഷേധത്തില്‍ വീട്ടുനമ്പറിടല്‍ അലങ്കോലപ്പെട്ടു
മേപ്പാടി: വിത്ത്കാട് ഭൂസമര കേന്ദ്രത്തിലെ വീടുകള്‍ക്ക് നമ്പറിടുന്ന ചടങ്ങ് ആദിവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായി. ആദിവാസികളെ തഴഞ്ഞ് മറ്റുള്ളവര്‍ക്ക് വീട്ടുനമ്പര്‍ നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പങ്കെടുത്ത ചടങ്ങിലാണ് ഏറെനേരം സംഘര്‍ഷാവസ്ഥ നിലനിന്നത്. ഭൂസമരത്തിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഭൂസമര കേന്ദ്രത്തിലെ വീടുകള്‍ക്കു താല്‍ക്കാലിക നമ്പറിടാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് അഞ്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു. എന്നാല്‍ ഇതില്‍ ഒരാള്‍ പോലും ആദിവാസി വിഭാഗത്തില്‍പെട്ടവരായിരുന്നില്ല.
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സംസാരിച്ചുകൊണ്ടിരിക്കെ സദസില്‍നിന്നു ചിലര്‍ പ്രതിഷേധിച്ചു. എന്നാല്‍ ചടങ്ങ് കഴിഞ്ഞ ശേഷം സംസാരിക്കാമെന്ന് എം.എല്‍.എ പറഞ്ഞതോടെ പ്രതിഷേധം ശമിച്ചു. പ്രസംഗ ശേഷം ആദിവാസികള്‍ നേരിട്ടെത്തി പ്രതിഷേധിച്ചു. ആദിവാസികളെ അവഗണിച്ചതു ശരിയല്ലെന്നു പറയുന്നതിനിടെ ചിലര്‍ ആദിവാസികളോട് തട്ടിക്കയറി. ഇത് ഏറെനേരം സംഘര്‍ഷാവസ്ഥക്കും കാരണമായി. ഒടുവില്‍ എം.എല്‍.എ ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.
എ.കെ.എസ് ഉള്‍പ്പടെ നേതൃത്വം നല്‍കുന്ന സമരമാണിത്. നേരത്തെ സി.പി.ഐ (എം.എല്‍) തുടക്കമിട്ട സമരം ഏതാനും വര്‍ഷങ്ങളായി നിയന്ത്രിക്കുന്നത് സി.പി.എം (എം) ആണ്. ആദിവാസികളെ അവഗണിച്ചുവെന്നുള്ളതു പരിശോധിക്കുമെന്നും എത്രയുംവേഗം വീട്ടുനമ്പര്‍ ലഭ്യമാക്കുമെന്നും സി.കെ ശശീന്ദ്രന്‍ പറഞ്ഞു.
വീട്ടുനമ്പര്‍ നല്‍കുന്ന ചടങ്ങ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ.കെ സഹദ്, ദ്വരാജ്, ലളിത, വിനോദ് എരുമക്കൊല്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."