ചെറുവത്തൂരില്‍ ബി.ജെ.പി സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്കിടെ സംഘര്‍ഷം; പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു
ചെറുവത്തൂര്‍: സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ബി.ജെ.പി. ചീമേനിയിലേക്ക് ചെറുവത്തൂരില്‍ നിന്നാരംഭിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്കിടെ സംഘര്‍ഷം. ഇവരെ പിരിച്ചുവിടാന്‍ പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക്് പരുക്കേറ്റു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. പദയാത്ര നടക്കുന്നതിനിടേ ചിലര്‍ കല്ലെറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണമായത്. തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളാകുമെന്ന് കണ്ട പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
കല്ലേറില്‍ പരുക്കേറ്റ യുവമോര്‍ച്ച നേതാവ് ശ്രീജിത്ത് പറക്കളായിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പൊലിസ് കാവലിലാണ് പദയാത്ര നീങ്ങുന്നത്. കഴിഞ്ഞ 21 ന് ചീമേനി ടൗണില്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയ വിശദികരണ യോഗം സംഘര്‍ഷത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു. പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുധീറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പൊലിസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. പൊലിസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."