എടപ്പാള്‍ മേല്‍പാലം നിര്‍മാണം മാര്ച്ചിലാരംഭിക്കും
എടപ്പാള്‍: കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ ഗതാഗത കുരുക്ക് രൂക്ഷമായ എടപ്പാള്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിക്കുന്ന എടപ്പാള്‍ മേല്‍പാലത്തിന്റെ നിര്‍മാണം മാര്ച്ചിലാരംഭിക്കും.
ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ യോഗം വകുപ്പ് മന്ത്രി, മന്ത്രി കെ.ടി.ജലീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അടുത്ത ദിവസം തിരുവനന്തപുരത്ത് ചേരും.
നേരത്തെ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇവരെ ഒഴിവാക്കി പകരം റോഡ്സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്റ് കോര്‍പറേഷനാണ് ഇപ്പോള്‍ നിര്‍മാണ ചുമതല നല്‍കിയിട്ടുള്ളത്. മാര്‍ച്ചോടെ പ്രാരംഭ ജോലികള്‍ ആരംഭിക്കാനാണ് തീരുമാനം.
നേരത്തെ ടെന്‍ഡര്‍ ക്ഷണിച്ച് കരാര്‍ നല്‍കിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍മാണം അന്ന് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ എടപ്പാള്‍ മേല്‍പാലം നിര്‍മാണത്തിന് 20കോടി രൂപ അനുവദിച്ചു. ഇതോടെയാണ് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. തൃശൂര്‍- കോഴിക്കോട് പാതയില്‍ 220 മീറ്റര്‍ നീളത്തിലും ഏഴരമീറ്റര്‍ വീതിയിലുമുള്ള മേല്‍പ്പാലമാണ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."