വയല്‍നികത്തല്‍: പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചു
എടപ്പാള്‍: സിപിഎം നേതാവിന്റെ വയല്‍നികത്തല്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി മൂന്നംഗ കമ്മിഷനെ നിയോഗിച്ചു.
കര്‍ഷകസംഘം ജില്ലാ നേതാവും സി.പി.എം ഏരിയാകമ്മളറ്റി അംഗവുമായ നേതാവിനെതിരേയാണ് ഒരു വിഭാഗം സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയത്. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ കണ്ണാശുപത്രിക്കു സമീപം സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നികത്തി ഫ്ളാറ്റ് പണിയാന്‍ ശ്രമം നടന്നിരുന്നു. ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുകയും വയലില്‍ കോടി നാട്ടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ നേതൃത്വം രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് ഒരു വിഭാഗം നല്കിയ പരാതിയും അന്വേഷണത്തിന് കാരണമായതായി പറയുന്നു. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."