ഗ്രീന്‍ പ്രോട്ടോക്കോളിന് വിവാഹാഘോഷ വേദിയില്‍ തുടക്കമിട്ടു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഗ്രീന്‍ പ്രോട്ടോക്കോളിന് വിവാഹാഘോഷ വേദിയില്‍ തുടക്കമായി. പെരിന്തല്‍മണ്ണ നഗരസഭ നടപ്പിലാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്നു മുതല്‍ നഗരസഭയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നത്.
ഇതുപ്രകാരം നഗരസഭയിലെ വിശേഷ ദിവസങ്ങളിലെ സല്ക്കാരങ്ങളില്നിന്നു ഡിസ്പോസിബിള്‍ ഗ്ലാസും പ്ലേയ്റ്റും ഒഴിവാക്കും.പകരം നഗരസഭ തന്നെ ആവശ്യക്കാര്‍ക്കു പൊട്ടുന്ന പ്ലേയ്റ്റും ഗ്ലാസും എത്തിച്ചുനല്‍കും. ഡിസ്പോസിബിള്‍ മാലിന്യങ്ങള്‍ കുറക്കുന്നതിനും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന പ്രവണത തടയുന്നതിനുമാണ് ഈ നയം നഗരസഭ നടപ്പിലാക്കുന്നത്.
പദ്ധതി യുടെ ഉദ്ഘാടനം നഗരസഭ 12ാം വാര്‍ഡില്‍ പാതാക്കര കുട്ടിപ്പാറയില്‍ പച്ചീരി ഹസ്സന്റെയുംമകള് ഷൈമയുടെ വിവാഹ ആഘോഷ വേദിയില്‍ നടന്നു. ഷൈമയ്ക്കും പിതാവ് പച്ചീരി ഹസ്സനും വിവാഹ ദിന ഭക്ഷണ സല്‍ക്കാരത്തിന് ഉപയോഗിക്കാനുള്ള പ്ലേറ്റുകളും ഗ്ലാസ്സുകളും കൈമാറി നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ് സലീം പദ്ധതി ഉദഘാടനം ചെയ്തു.
നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍രാജ്, സ്ഥിരംസമിതി അധ്യക്ഷന്‍ പി.ടി ശോഭന, നഗരസഭാ സെക്രട്ടറി കെ. പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. കുഞ്ഞിമുഹമ്മദ്, ഉണ്ണികൃഷ്ണന് മാസ്റ്റര്‍, നവവധു ഷൈമ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ നാസറുട്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ജനുവരി ഒന്നു മുതല്‍ നഗരസഭയിലാകെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതിന്റെ ഭാഗമായി ആവശ്യക്കാര്‍ക്ക് നഗരസഭയുമായി ബന്ധപ്പെട്ടാല്‍ പ്ലേയ്റ്റും ഗ്ലാസും എത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."