കുടിവെള്ളത്തിനായി 'ജലം ജീവാമൃതം' കാംപയിന് സമാപനം
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ എട്ടാംവാര്‍ഡ് വട്ടപ്പറമ്പ് ഡിവിഷന്‍ വികസന സമിതി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന ജലം ജീവാമൃതം ബോധവല്‍ക്കരണ കാംപയിന്‍ സമാപിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ക്യാംപിന്റെ ഭാഗമായി തോട്, കുളം എന്നിവ ശുദ്ധീകരിച്ചു. വിവിധ സ്ഥലങ്ങളില്‍ തടയണ നിര്‍മിച്ചു. കിണര്‍ റീചാര്‍ജിങ് നടത്തി. മഴവെള്ള സംഭരണി, മഴക്കുഴി എന്നിവയില്‍ വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും ബോധവല്‍ക്കരണം നടത്തി. ഗൃഹസന്ദര്‍ശനവും നാല് അയല്‍സഭകളും ചേര്‍ന്നു.
ഫോട്ടോ പ്രദര്‍ശനം, എക്‌സിബിഷന്‍, ക്വിസ്, പോസ്റ്റര്‍ രചനാ മത്സരം, ഏകാംക നാടകം തുടങ്ങിയവും നടത്തി. സി.കെ നാടിക്കുട്ടി അധ്യക്ഷനായി. വാട്ടര്‍ അഥോറിറ്റി എന്‍ജിനിയര്‍ സി.പി നാസര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷാ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ പി. അബ്ദുറഹിമാന്‍, വി.അബ്ദുല്‍ ഹക്കീം, സി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഡോ. പി. ഹബീബ്, എം.എ ഖാദര്‍, പി.എ അന്‍വര്‍ സാദത്ത്, പി.പി അഹമ്മദ് ബഷീര്‍, മുസ്തഫ മുണ്ടപ്പലം, പി,എ സിദ്ദീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."