ടോയ്‌ലറ്റില്‍ പ്രസവിച്ച സംഭവം: യുവതിയില്‍നിന്ന് മൊഴിയെടുത്തു റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് പ്രസവ വാര്‍ഡിലെ ടോയ്‌ലറ്റിനകത്തു ദലിത് യുവതി പ്രസവിച്ച സംഭവത്തില്‍ അന്വേഷണ സമിതി വിശദമായ മൊഴിയെടുത്തു. സംഭവത്തിനിരയായ യുവതി, അവരുടെ ബന്ധുക്കള്‍, മെഡിക്കല്‍ കോളജിലെ മറ്റു ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്നാണ് മൊഴിയെടുത്തത്.
സംഭവസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിയെ താല്‍കാലികമായി മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണ സമിതിയുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകും. അന്വേഷണ റിപ്പോര്‍ട്ട് ഇന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹന് കൈമാറും.
ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അംബുജം എന്നിവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സമിതി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നു യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രസവ വാര്‍ഡിനുള്ളിലെ ടോയ്‌ലറ്റില്‍ പടിഞ്ഞാറ്റുമുറി കൂട്ടിലങ്ങാടി സ്വദേശിയായ യുവതി പ്രസവിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നു കാണിച്ച് യുവതി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ജില്ലാ കലക്ടര്‍, മെഡി. കോളജ് സൂപ്രണ്ട് എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."