HOME
DETAILS
MAL
ബഹ്റൈനിൽ രണ്ട് മാസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു
backup
January 02 2017 | 07:01 AM
മനാമ: ഹൃദയത്തിനും കുടലിനും അസുഖം ബാധിച്ചതിനെ തുടർന്ന് രണ്ട് മാസമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു. ഗൾഫ് എയറിൽ ടൈലറിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന കൈനാട്ടി സ്വദേശി പ്രീജിത്ത് പഷ്ണംകണ്ടിയിൽ (40) ആണ് മരണപ്പെട്ടത്.
രോഗം ഗുരുതരമായതിനെ തുടർന്ന് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രമ്യ. പ്രത്യുഷ് ഏക മകനാണ്. പ്രീജിത്തിന്റെ സഹോദരൻ ശ്രീനിഷ് 40 ദിവസം മുന്പ് മരണപ്പെട്ടിരുന്നു. മറ്റ് സഹോദരങ്ങൾ: അശോകൻ, പവിത്രൻ, പ്രദീപൻ, അജയൻ (എല്ലാവരും ബഹ്റിൻ), ശ്രീജിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."