ഐ.ആര്‍.പി.സി വളണ്ടിയര്‍ സംഗമങ്ങള്‍ക്ക് തുടക്കമായി
പയ്യന്നൂര്‍: ഐ.ആര്‍.പി.സി വളണ്ടിയര്‍ സംഗമങ്ങള്‍ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം പയ്യന്നൂര്‍ ട്രേഡ് യൂണിയന്‍ സെന്ററില്‍ ഉപദേശകസമിതി ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. ജനുവരി 15ന് പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികള്‍ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പാലിയേറ്റീവ് ദിനത്തില്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തിലുള്ള പാലിയേറ്റീവ് ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും സേവനം കൂടി ഉള്‍പ്പെടുത്തി കിടപ്പ് രോഗികളുള്ള വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ പരിചരണം നല്‍കും. ഐ.ആര്‍.പി.സിയുടെ നേതൃത്വത്തില്‍ 2800 വളണ്ടിയര്‍മാര്‍ 9600 ഓളം വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്നും പി ജയരാജന്‍ പറഞ്ഞു. ഡോ. എം ഹരിദാസ് അധ്യക്ഷനായി. പയ്യന്നൂര്‍ ഏരിയയിലെ മികച്ച ഐ.ആര്‍.പി.സി വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട പി പ്രീതയ്ക്ക് സി കൃഷ്ണന്‍ എം.എല്‍.എ ഉപഹാരം നല്‍കി.
ഐ.ആര്‍.പി.സി വളണ്ടിയര്‍മാര്‍ക്കുള്ള ഹോം കേര്‍ ഡയറി സി.പി.എം ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന്‍ വിതരണം ചെയ്തു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള തുണിസഞ്ചി വിതരണം നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ നിര്‍വഹിച്ചു. ഡോ. പോള്‍ തോമസ്, ജാക്‌സണ്‍ ഏഴിമല,അഭിനന്ദ് എന്നിവര്‍ ക്ലാസ്സെടുത്തു. സത്യന്‍,ടി വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."