അനധികൃത പ്ലൈവുഡ് ഫാക്ടറികള്‍ അടച്ചുപൂട്ടല്‍; കൂടുതല്‍ സമയം ചോദിച്ച് വ്യവസായവകുപ്പ്
കൊച്ചി: പെരുമ്പാവൂരിലെ അനധികൃത പ്ലൈവുഡ് ഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ രണ്ടുമാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് ഹൈക്കോടതിയില്‍ അപേക്ഷ നല്കി. പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറികളില്‍ പരിശോധന നടത്തി അനധികൃതമായി പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടാന്‍ കഴിഞ്ഞ മാര്‍ച്ച് 17നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് 272 ഫാക്ടറികളില്‍ നടത്തിയ പരിശോധനയില്‍ 172 ഫാക്ടറികള്‍ പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യവസായവകുപ്പ് ഡയറക്ടര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയില്‍ 86 എണ്ണം ലൈസന്‍സ് കാലാവധി തീര്‍ന്ന് പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എസ്.രാജഗോപാല്‍ നല്കിയ അപേക്ഷയില്‍ പറയുന്നു. കൂടുതല്‍ ഫാക്ടറികളില്‍ പരിശോധന അനിവാര്യമായ സാഹചര്യത്തില്‍ അനധികൃതമായതി പ്രവര്‍ത്തിക്കുന്നവ അടച്ചു പൂട്ടാന്‍ രണ്ടു മാസത്തെ സമയം കൂടി നല്‍കണമെന്നാണ് അപേക്ഷയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."