HOME
DETAILS
MAL
ശശികല മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് എം. തമ്പിദുരൈ
backup
January 02 2017 | 09:01 AM
ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്ത ശശികല മുഖ്യമന്ത്രിയാകണമെന്ന് എ.ഐ.എ.ഡി.എം.കെ എം.പിയും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ.
ഇതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗം 'ചിന്നമ്മ' മുഖ്യമന്ത്രിയാവണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച് രംഗത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികല നടരാജന് അധികാരമേറ്റത്.
ശശികല എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും ജനങ്ങളില്‍ നിന്നും പൂര്‍ണ പിന്തുണ കിട്ടാന്‍ പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് തമ്പിദുരൈ ഇക്കാര്യം അറിയിച്ചത്. നിലവില്‍ പനീര്‍ സെല്‍വമാണ് തമിഴ്നാട് മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."