ഹോട്ടല്‍ സേവനങ്ങള്‍ ഇഷ്ടപ്പെട്ടാല്‍ മാത്രം ഇനി സര്‍വിസ് ചാര്‍ജ്
ന്യൂഡല്‍ഹി: വലിയ ഹോട്ടലുകളിലും റെസ്റ്റൊറന്റുകളിലും ബില്ലിനൊപ്പം സര്‍വിസ് ചാര്‍ജ് വാങ്ങിക്കുന്നതിനു നിയന്ത്രണം.
ഇനി മുതല്‍ ഉപഭോക്താവിന് ഹോട്ടലിലെ സേവനങ്ങളില്‍ തൃപ്തിയുണ്ടെങ്കില്‍ മാത്രം ഇനി സര്‍വിസ് ചാര്‍ജ് കൊടുത്താല്‍ മതിയാകും. പല വലിയ ഹോട്ടലുകളലും സര്‍വിസ് ചാര്‍ജ് എന്നപേരില്‍ വന്‍ തുക ഈടാക്കുന്നുണ്ട്.
അഞ്ചു മുതല്‍ ഇരുപതു ശതമാനം വരെ സര്‍വിസ് ചാര്‍ജ് വലിയ ഹോട്ടലുകളില്‍ ബില്ലില്‍ ചേര്‍ക്കുന്നു. ഇതിനാണ് ഇപ്പോള്‍ നിയന്ത്രണം വന്നിരിക്കുന്നത്.
ബില്ലിനൊപ്പം സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് സത്യസന്ധമായ വ്യാപാരത്തെ ബാധിക്കുമെന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
സര്‍വിസ് ചാര്‍ജ് വാങ്ങുന്നത് വിവേചനപരമാണെന്നും ഉപഭോക്താവിനു ഹോട്ടലിലെ സേവനങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ സര്‍വിസ് ചാര്‍ജ് നല്‍കേണ്ട കാര്യമില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."