HOME
DETAILS
MAL
പിണറായി മുണ്ടുടുത്ത മോദിയെന്ന് സി.പി.ഐ
backup
January 02 2017 | 17:01 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. പിണറായി മുണ്ടുടുത്ത മോദിയാണെന്നുവരെ വിമര്‍ശനമുയര്‍ന്നു. കേന്ദ്രത്തില്‍ പൈജാമയും കുര്‍ത്തയും ധരിച്ച മോദിയാണെങ്കില്‍ ഇവിടെ മുണ്ടുടുത്ത മോദിയാണ്. സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരിയാണ് പിണറായിക്കെതിരേ ഈ പരാമര്‍ശം നടത്തിയത്.
ഏകപക്ഷീയമായി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത് ശരിയായില്ല. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി അടക്കി ഭരിക്കേണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മന്ത്രി എ.കെ ബാലനെതിരേയും വിമര്‍ശനമുണ്ടായി.
എം.എന്‍ സ്മാരകത്തില്‍ ചേര്‍ന്ന യോഗം വൈകീട്ട് സമാപിച്ചു. സംസ്ഥാന കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച രാവിലെ 10ന് ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."