HOME
DETAILS
MAL
ശമ്പളവും പെന്‍ഷനും മുടങ്ങില്ല; 300 കോടി ആര്.ബി.ഐ ഇന്ന് നല്‍കും
backup
January 02 2017 | 19:01 PM
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള രണ്ടാമത്തെ ശമ്പളം, പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. 10 ദിവസമായാണ് ശമ്പളവിതരണം നടത്തുന്നത്.
ട്രഷറികളിലേക്ക് ആവശ്യമായ 1336 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 1000 കോടി രൂപ നല്‍കാമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാറിന് ഉറപ്പുനല്‍കി. അക്കൗണ്ടില്‍ നിന്ന് 24,000 രൂപയേ പിന്‍വലിക്കാന്‍ കഴിയൂവെന്നതിനാല്‍ ഇന്ന് 300 കോടി രൂപ ബാങ്കുകള്‍ വഴി ആര്.ബി.ഐ ട്രഷറികള്‍ക്ക് നല്‍കും. എസ്.ബി.ഐ, എസ്.ബി.ടി, കാനറാ ബാങ്കുകളാണ് ട്രഷറികള്‍ക്ക് പണം നല്‍കുന്നത്. 800 കോടിയോളം രൂപ ട്രഷറിയില്‍ നീക്കിയിരിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."