ആര്.ബി.ഐ ശാഖകളില്‍ അസാധു നോട്ട് മാറ്റില്ല
തിരുവനന്തപുരം: കേരളത്തിലെ ആര്.ബി.ഐ ശാഖകള്‍ വഴി ഇനി അസാധുവാക്കിയ നോട്ടുകള്‍ മാറ്റാന്‍ കഴിയില്ല. കൂടാതെ പ്രവാസികള്‍ക്ക് മാത്രമേ അസാധു നോട്ട് മാറ്റിയെടുക്കാന്‍ കഴിയൂ. ഇതു സംബന്ധിച്ച് ആര്.ബി.ഐ സര്‍ക്കുലര്‍ ഇറക്കി.
പ്രവാസി മലയാളികള്‍ക്ക് നോട്ട് മാറ്റിയെടുക്കണമെങ്കില്‍ ചെന്നൈയിലെ ആര്.ബി.ഐ ഓഫിസില്‍ പോകേണ്ടിവരും. പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ റിസര്‍വ് ബാങ്കിന്റെ അഞ്ച് ഓഫിസുകളില്‍ പഴയനോട്ടുകള്‍ മാറി നല്‍കുമെന്നാണ് ഇന്നലെ റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, നാഗ്പൂര്‍, ചെന്നൈ ഓഫിസുകളില്‍ മാത്രമേ ഇങ്ങനെ നോട്ട് മാറ്റി നല്‍കൂ.
പുതിയ ഉത്തരവ് ഏറെ പ്രവാസികള്‍ ഉള്ള കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്. കൂടാതെ പ്രവാസികളല്ലാത്തവര്‍ക്ക് ഇനി അസാധുനോട്ടുകള്‍ മാറി നല്‍കില്ല. എന്തെങ്കിലും കാരണത്താല്‍ മാറാന്‍ കഴിയാതെ പത്തിലേറെ അസാധു നോട്ടുകള്‍ സൂക്ഷിക്കുന്നവരുണ്ടെങ്കില് അവര്‍ക്കെതിരേ നടപടിയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."