ആദിവാസി ഊരുകള്‍ രോഗ ഭീതിയില്‍
ബോണക്കാട് (തിരുവനന്തപുരം): തലസ്ഥാന ജില്ലയിലെ അഗസ്ത്യമല ആദിവാസി ഊരുകള്‍ കുഷ്ഠം ഉള്‍പ്പെടെയുള്ള രോഗത്തിന്റെ പിടിയില്‍. ദാരിദ്ര്യവും അതിനു പിന്നാലെ പോഷകാഹാരകുറവും കൂടി എത്തിയതോടെ ആദിവാസികളായ കാണിക്കാര്‍ വിഭാഗത്തിന്റെ ജീവിതം ദുസ്സഹമായി.
പോഷകാഹാരകുറവും പട്ടിണിയും കാരണം മരാസ്മസ് രോഗം പിടിപ്പെട്ട ഒരു കുടംബത്തെ കണ്ടെത്തിയതോടെയാണ് കോളനിയുടെ ദുരവസ്ഥ പുറംലോകം അറിയുന്നത്. കൊമ്പൈ ആദിവാസി സെറ്റില്‍മെന്റ് കോളനിയില്‍ നിന്ന് ഈ കുടുംബത്തെ പുരവിമല സര്‍ക്കാര്‍ വക കെട്ടിടത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു.
തുടര്‍ന്ന് നടത്തിയ പഠനത്തില്‍ മരാമസ് രോഗ ബാധ സ്ഥിരീകരിച്ചു. പുറം നാട്ടില്‍ നിന്നും 10 മുതല്‍ 25 കിലോ മീറ്റര്‍ അകലെയാണ് ആദിവാസി ഊരുകള്‍ ഉള്ളത്. ഇവിടെ താമസിക്കുന്ന പലര്‍ക്കും പോഷകാഹാരം ലഭിക്കാറില്ല.കുഞ്ഞുങ്ങള്‍ക്ക് വരെ ക്ഷയരോഗം ഉണ്ടെന്നും ഇത് മനസിലാക്കിയിട്ടും കാണിക്കാര്‍ വിഭാഗം ചികില്‍സിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."