ഡീസലിന്റെ നികുതി കുറയ്ക്കണം: സര്‍ക്കാരിന് കെ.എസ്.ആര്.ടി.സിയുടെ കത്ത്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഡീസലിന്റെ വാറ്റ് നികുതി കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് കെ.എസ്.ആര്.ടി.സി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് കെ.എസ്.ആര്.ടി.സി. എം.ഡിയാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയത്.
ഡീസലിന്റെ വാറ്റ് നികുതിയില്‍ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും നല്കുന്ന ഇളവിന്റെ പരിഗണന കെ.എസ്.ആര്.ടിസിക്കും നല്‍കണം. നിലവില്‍ 24 ശതമാനമാണ് കെ.എസ്.ആര്.ടി.സി ഡീസലിന് നല്‍കേണ്ട വാറ്റ് നികുതി.
എന്നാല്‍ കെ.എസ്.ഇ.ബിയും വാട്ടര്‍ അതോറിറ്റിയും ഇളവുകള്‍ക്കു ശേഷം ഡീസലിന്റെ വാറ്റ് നികുതിയായി നാലുശതമാനം മാത്രം നല്കിയാല് മതി. ഈ പരിഗണനയാണ് കെ.എസ്.ആര്.ടി.സി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
ഇത്തരത്തില്‍ ഇളവ് അനുവദിക്കുകയാണെങ്കില്‍ പ്രതിദിനം 45-50 ലക്ഷം രൂപ വരെ ലാഭിക്കാം. ഇത്തരത്തില്‍ ഇളവുകള്‍ ലഭിക്കുകയാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."