HOME
DETAILS

കെ.എസ്.ആര്‍.ടി.സി; വര്‍ഷങ്ങളായി ജോലിക്ക് ഹാജരാകാത്തവരെ പിരിച്ചുവിടും: മന്ത്രി

  
backup
January 02 2017 | 19:01 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ വര്‍ഷങ്ങളായി ജോലിക്ക് ഹാജരാവാതെ മുങ്ങി നടക്കുന്ന ജീവനക്കാരെ സര്‍വിസില്‍ നിന്നു പിരിച്ചുവിടുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

കെ.എസ്.ആര്‍.ടി.സിയില്‍ 2400 പേരാണ് ഇത്തരത്തില്‍ മുങ്ങിനടക്കുന്നത്. ഡിസംബര്‍ 31-നകം ഇതുസംബന്ധിച്ചു കാരണം കാണിക്കണമെന്ന് പറഞ്ഞപ്പോള്‍ 800 പേര്‍ മതിയായ കാരണങ്ങളുമായി വന്നിട്ടുണ്ട്. രോഗവും മറ്റ് അവശതകളുമൊക്കെപ്പറഞ്ഞ് കുറേപേര്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. ന്യായമായ കാരണങ്ങള്‍ ബോധ്യപ്പെടുത്തുന്നവരെയെല്ലാം സര്‍വിസില്‍ നിലനിര്‍ത്തും. അല്ലാതെ രോഗം പറഞ്ഞ് വിദേശരാജ്യങ്ങളില്‍ തൊഴിലെടുത്ത് കഴിയുന്നവരുടെ കാര്യത്തില്‍ കര്‍ശന നടപടികളുണ്ടാവും. ഇത് ആരോടുമുള്ള പ്രതികാര നടപടിയല്ല. മറിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കാനും ജീവനക്കാരില്ലാത്തതിനാല്‍ കട്ടപ്പുറത്തായ ബസുകള്‍ നിലത്തിറക്കാന്‍ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരെ ആളില്ലാതെ ബസുകള്‍ സര്‍വിസ് നടത്തുന്ന റൂട്ടുകള്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളില്‍ ഒരു കാരണവശാലും റൂട്ട് നിര്‍ത്തലാക്കില്ല. ലാഭത്തിനുവേണ്ടി മാത്രം ഓടിക്കുന്ന പ്രസ്ഥാനമല്ല കെ.എസ്.ആര്‍.ടി.സി. സേവനംതന്നെയാണ് പ്രധാനം. പക്ഷേ, നഷ്ടത്തിലോടാനും പറ്റില്ല. കെ.എസ്.ആര്‍.ടി.സിയില്‍ സമരം നടത്തുന്ന തൊഴിലാളികളെ തള്ളിപ്പറയുന്നില്ല. സമരം ഈ മഹത്തായ സ്ഥാപനത്തെ തകര്‍ക്കാന്‍ വേണ്ടിയാവരുത്. സമരം പ്രഖ്യാപിച്ച സംഘടനാ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. ശമ്പളം വൈകുമെങ്കിലും ആര്‍ക്കും മുടങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടു'

കോഴിക്കോട്: ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ആര്‍.ടി.സിയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.

മിനിമം ചാര്‍ജില്‍ ഉള്‍പ്പെടെ വര്‍ധന വേണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം. ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് നേരത്തെ സ്വകാര്യ ബസ് ഉടമകളും ആവശ്യപ്പെട്ടിരുന്നു. ഡീസല്‍ വില ഇടക്കിടെ വര്‍ധിപ്പിക്കുന്നത് ജനജീവിതത്തെ ദുസ്സഹമാക്കുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി മറികടക്കാന്‍ സമഗ്രമായ പാക്കേജ് നടപ്പാക്കുമെന്നും പുതിയ എം.ഡിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago