HOME
DETAILS

വോട്ടിന് ജാതിയും മതവും വേണോ?

  
backup
January 02 2017 | 19:01 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5

ജാതി, മതം, വംശം എന്നിവയുടെ പേരില്‍ വോട്ടു പിടിക്കരുത് എന്ന സുപ്രധാനവും ദൂരവ്യാപകവുമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളവിധി രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍നിന്നുണ്ടായിരുക്കുകയാണ്. തികച്ചും മതേതരപ്രക്രിയയായ തെരഞ്ഞെടുപ്പില്‍ മതത്തിനും ജാതിക്കും സ്ഥാനമില്ലെന്നാണ് കോടതിയുടെ നിലപാട്. സമുദായത്തിന്റെയോ ജാതിയുടെയോ പേരില്‍ പ്രചാരണം നടത്താനും പാടില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാ ലംഘനമായും അഴിമതിയായും കണക്കാക്കുമെന്നും കോടതി വിധിച്ചു. ഏഴംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്നംഗങ്ങളുടെ ഭിന്നാഭിപ്രായത്തോടെയാണ് വിധിയെന്നതും ശ്രദ്ധേയമാണ്.
നീതിപീഠത്തിന്റെ ഈ വിധിയെ രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ എങ്ങനെ കാണുന്നു, എങ്ങനെ പ്രതികരിക്കുന്നു.
അവരുടെ വാക്കുകളിലൂടെ.....


വര്‍ഗീയരാഷ്ട്രീയത്തിനുള്ള കനത്ത താക്കീത്

പിണറായി വിജയന്‍
മുഖ്യമന്ത്രി

തെരഞ്ഞെടുപ്പു നേട്ടത്തിനായി മതത്തെയും ജാതിയെയും ഉപയോഗിക്കുന്നതു കുറ്റകരമാണെന്നു സംശയരഹിതമായി വ്യക്തമാക്കുന്ന സുപ്രിംകോടതി വിധി വര്‍ഗീയരാഷ്ട്രീയശക്തികള്‍ക്കുള്ള കനത്ത താക്കീതും മതനിരപേക്ഷരാഷ്ട്രീയത്തിനുള്ള അംഗീകാരവുമാണ്. മത,ജാതിവികാരങ്ങള്‍ ഇളക്കി വിട്ട് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ ഭരണഘടനാനിഷേധികളും അഴിമതിക്കാരുമാണെന്നാണു പരമോന്നത കോടതിയുടെ ഭരണഘടനാബെഞ്ച് വ്യക്തമാക്കുന്നത്.
മതനിരപേക്ഷരാഷ്ട്രീയം സംബന്ധിച്ച ഇടതുപക്ഷ നിലപാടിനുള്ള സാധൂകരണമാണ് ഈ വിധി. തെരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങളും മതസ്പര്‍ധയും സാമുദായികവികാരവും ആയുധമാക്കുന്നതു കുറ്റകൃത്യമാണ്. രാഷ്ട്രീയത്തില്‍നിന്നു മതം വേറിട്ടു നില്‍ക്കണം. രാഷ്ട്രീയത്തില്‍ മതത്തെ കൂട്ടിക്കലര്‍ത്തരുതെന്നും ജനപ്രതിനിധിയുടെ പ്രവര്‍ത്തനം മതേതരമാകണം എന്നുമുള്ള കോടതിയുടെ വിലയിരുത്തല്‍ സ്വാഗതാര്‍ഹമാണ്. സങ്കുചിത വികാരങ്ങള്‍ മൂലധനമാക്കി വോട്ടുബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ് ഈ വിധി.

തിരിച്ചടി മതവും ജാതിയും
തെരഞ്ഞെടുപ്പില്‍
ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക്

പി കെ കുഞ്ഞാലിക്കുട്ടി
പ്രതിപക്ഷ ഉപ നേതാവ്

മതവും ജാതിയും തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്നവരാണ് സുപ്രിംകോടതി വിധിയില്‍ ശ്രദ്ധിക്കേണ്ടത്. മുസ്‌ലിം ലീഗിന് അതില്‍ ആകുലപ്പെടേണ്ട ആവശ്യമില്ല. വിധി രാജ്യത്ത് നേരത്തേ നിലനില്‍ക്കുന്ന നിയമം തന്നെയാണ്. സുപ്രിംകോടതി വിധി മുഴുവന്‍ പുറത്തു വന്നതിനുശേഷമേ വിധിയെക്കുറിച്ച് നിലപാടെടുക്കാന്‍ കഴിയൂ.
രാജ്യം ഗുരുതരമായ പ്രശ്‌നം അഭിമുഖീകരിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം വികസനത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ നരേന്ദ്ര മോദി റിവേഴ്‌സ് ഗിയറിലിട്ടു പിറകോട്ട് കൊണ്ടുപോകുകയാണ്. നോട്ട് പിന്‍വലിക്കലിലൂടെ ഉണ്ടായ ദുരിതം വര്‍ഷങ്ങളെടുത്താലും തീരില്ല.
കേന്ദ്രത്തിലും കേരളത്തിലും ഭരണം കൈയാളുന്നവര്‍ ജനവിരുദ്ധ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. ഇത്തരം ജനവിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാരിനു സാധിച്ചില്ല.


വിധി പഠിച്ചശേഷം പ്രതികരണം

രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്

മതവും ജാതിയും ഉപയോഗിച്ചു വോട്ടുപിടിക്കുന്നതു കുറ്റകരമെന്ന സുപ്രിം കോടതിവിധിയെക്കുറിച്ചു കേട്ടു. കോടതിവിധിയുടെ പൂര്‍ണരൂപമെന്തെന്നു വ്യക്തമല്ല. വിധിയുടെ വിവിധ വശങ്ങള്‍ പഠിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂ.

മതം വ്യക്തിപരമാണ്, ഭരണത്തില്‍വേണ്ട


എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
(ആര്‍.എസ്.പി)

ഇന്ത്യന്‍ഭരണഘടനയുടെ കാഴ്ചപ്പാടില്‍നിന്നുകൊണ്ടുള്ള സുപ്രധാനമായ വിധി. നമ്മുടെ ഭരണഘടന പൂര്‍ണ്ണമായും മതനിരപേക്ഷതയിലധിഷ്ടിതമാണ്. ജാതിമത വിശ്വാസങ്ങള്‍ വ്യക്തിപരമാണ്. രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്നത് മതനിരപേക്ഷ രാഷ്ട്രീയമാണ്. സുവ്യക്തമായ വ്യാഖ്യാനമാണു വിധിയിലുടെ ഉണ്ടായത്. വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു.

കോടതിവിധിയില്‍ പുതുമയില്ല

പി.സി ജോര്‍ജ്
കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ്

ജാതിയുടെയും മതത്തിന്റെയും പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കുന്നതു നിയമപരമായി തെറ്റാണ്. എല്ലാ തെരഞ്ഞെടുപ്പുകളിലും മതത്തിന്റെയും ജാതിയുടെയും പേരില്‍ പ്രചാരണം നടത്തുന്നതും വോട്ടു പിടിക്കുന്നതും തെരഞ്ഞെടുപ്പു കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സുപ്രിംകോടതിയുടെ പുതിയ ഉത്തരവിനു വലിയ പ്രസക്തിയില്ല.

വിധി നന്ന്; പക്ഷേ, നടപ്പാക്കാനാവുമോ

വെള്ളാപ്പള്ളി നടേശന്‍
ജനറല്‍ സെക്രട്ടറി, എസ്.എന്‍.ഡി.പി യോഗം

ജാതിയുടെയോ മതത്തിന്റെയോ പേരില്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുതേടരുതെന്ന സുപ്രിംകോടതി വിധി നല്ലതാണ്. എന്നാല്‍, നിയമം വന്നാലും അതിന്റെ പ്രായോഗികതയെക്കുറിച്ചു സന്ദേഹമുണ്ട്. കാരണം, ഇന്നു ജാതിയുടെയും മതത്തിന്റെയും പേരിലാണു മിക്കവരും വോട്ടുതേടുന്നത്. സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതു ജാതിയും മതവും നോക്കിയാണ്. ജാതിപ്പാര്‍ട്ടികള്‍ തന്നെ കേരളത്തിലുണ്ട്.
മതങ്ങള്‍ക്കും മതനേതാക്കള്‍ക്കും നമ്മുടെ നാട്ടില്‍ പ്രസക്തിയുണ്ട്. മണി പവറും മാന്‍പവറും മസില്‍പവറുമാണ് ഇവിടെ നടക്കുന്നത്. ഇതൊഴിവാക്കി ജനാധിപത്യം നടപ്പാക്കാനാകില്ല. വിധി ആദര്‍ശപരമാണെങ്കിലും പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതു ബുദ്ധിമുട്ടാകും. മറിച്ച്, വിധി പൂര്‍ണമായും നടപ്പായാല്‍ ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വ്വരും സാഹോദര്യത്തോടെ വാഴുന്ന നാടുണ്ടാകുമെന്നതിലും സംശയമില്ല.


വിധി മതേതരത്വത്തിലേയ്ക്കുള്ള ചുവടുവയ്പ്പ്

ജോസ് കെ. മാണി എം.പി
കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍

സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടു പിടിക്കാന്‍ പാടില്ല. ഇതു വര്‍ഗീയതയിലേയ്‌ക്കേ സമൂഹത്തെ നയിക്കൂ. ഇപ്പോള്‍ വന്ന വിധി തെരഞ്ഞെടുപ്പിനെ മതേതരമാക്കാന്‍ സഹായിക്കും. തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇത്തരം സംഭവങ്ങള്‍ക്കു നേരത്തെതന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago