ആരോഗ്യവകുപ്പ് ഉത്തരവ്; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പ്രതിഷേധത്തില്‍
കണ്ണൂര്‍: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ദോഷകരമായി ബാധിക്കുന്ന 33 വര്‍ഷം പഴക്കമുള്ള ഉത്തരവ് ആരോഗ്യവകുപ്പ് വീണ്ടും ഇറക്കിയത് പ്രതിഷേധത്തിനിടയാക്കുന്നു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ജോലിയും ഉത്തരവാദിത്വങ്ങളും കാലത്തിനനുസരിച്ച് പരിഷ്കരിക്കാതെയുള്ളതാണ് ഉത്തരവെന്നാണ് പരാതി. ഗ്രാമീണ മേഖലകളില്‍പോലും മാലിന്യവും പകര്‍ച്ചവ്യാധി ഭീഷണിയും വര്‍ധിക്കുമ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കുടുംബാസൂത്രണംപോലുള്ള ചുമതലകള്‍ ഏല്‍പ്പിക്കുന്നതിന് എതിരേയാണ് പ്രതിഷേധം.
പകര്‍ച്ചവ്യാധി നിയന്ത്രണം, പരിസര ശുചിത്വം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ ഉത്തരവ് ദോഷകരമായി ബാധിക്കുമെന്നും ആരോപണമുണ്ട്. ഹെല്‍ത്ത് നഴ്സുമാരുടെ ചുമതലയായ മാതൃശിശു സംരക്ഷണം, കുടുംബാസൂത്രണം എന്നിവയാണ് ഉത്തരവുപ്രകാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.
2003ലും ഇതേ ഉത്തരവ് പുറത്തിറക്കിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധമാണ് ജീവനക്കാരുടെ സംഘടനകള്‍ നടത്തിയത്.
നിലവില്‍ ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, പബ്ലിക് ഹെല്‍ത്ത് നഴ്സ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് സൂപ്രണ്ട് എന്നീ തസ്തികളിലുള്ളവരാണ് പകര്‍ച്ചവ്യാധി നിയന്ത്രണംപോലുള്ള ചുമതലകള്‍ വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."