HOME
DETAILS

പണിമുടക്ക്: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുമായുള്ള ചര്‍ച്ച ഇന്ന്

  
backup
January 02 2017 | 19:01 PM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. പണിമുടക്കിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് ജീവനക്കാരുമായി മന്ത്രി വീണ്ടും ചര്‍ച്ചക്കു തയാറായത്. കഴിഞ്ഞ മാസം 20ന് നടന്ന മന്ത്രിതല ചര്‍ച്ചയില്‍ ജീവനക്കാര്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്നോട്ടുപോയ സാഹചര്യത്തിലാണ് വീണ്ടും പണിമുടക്കിന് ജീവനക്കാര്‍ നോട്ടീസ് നല്‍കിയത്.
തൊഴിലാളികള്‍ക്കും, ഓഫിസര്‍മാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച ആറുശതമാനം ക്ഷാമബത്ത മരവിപ്പിച്ച നടപടി പിന്‍വലിക്കുക, ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ നല്‍കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ അവസാനിപ്പിക്കുക, 28-11-2016ല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയാത്തവരുടെ ശമ്പളം തടഞ്ഞുവച്ച ഉത്തരവ് റദ്ദാക്കുക, കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങളാണ് ജീവനക്കാര്‍ വീണ്ടും ഉന്നയിക്കുന്നത്.
സര്‍ക്കാര്‍ അനുകൂല സംഘടനയായ സി.പി.ഐയുടെ തൊഴിലാളി യൂനിയനാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. (കേരള ട്രാന്‍സ്‌പോര്‍ട് എംപ്ലോയീസ് യൂനിയന്‍) ഇതോടൊപ്പം ഐ.എന്‍.ടി.യു.സിയും, ബി.എം.എസും നോട്ടീസ് നല്‍കിയിട്ടുണ്ട്. സി.ഐ.ടി.യു സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പണിമുടക്കു കൂടി നടന്നാല്‍ കെ.എസ്.ആര്‍.ടി.സി കടക്കെണിയിലേക്കു പോകും. അതൊഴിവാക്കാന്‍ കൂടിയാണ് ജീവനക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.
ഇന്നു നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ നാളെ സൂചനാ പണിമുടക്കും, അതിനു ശേഷം അനിശ്ചിതകാല പണിമുടക്കിനുമാണ് ജീവനക്കാര്‍ ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago