പി.ഒ.എസ് മെഷീനുകള്‍ പണിമുടക്കി തുടങ്ങി
കണ്ണൂര്‍: നോട്ട് നിരോധനത്തെ തുടര്‍ന്നു സ്തംഭിച്ച വ്യാപരമേഖലയ്ക്ക് ആശ്വാസമായിരുന്ന പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) മെഷീനുകള്‍ പണിമുടക്കി തുടങ്ങി. പി.ഒ.എസ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്ന സെര്‍വറുകള്‍ സ്തംഭിച്ചതിനെ തുടര്‍ന്നാണു മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായത്. നോട്ട് നിരോധനവും ചില്ലറ ക്ഷാമത്തെയും തുടര്‍ന്ന് ഇടപാടുകള്‍ ഭൂരിഭാഗവും പി.ഒ.എസ് മെഷീനുകളിലൂടെയാണു നടക്കുന്നത്. മാത്രമല്ല പല ബാങ്കുകളും പണമിടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ബാങ്കുകളിലും പി.ഒ.എസ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയും പ്രവര്‍ത്തിക്കുന്നില്ല. സെര്‍വറിനു വേണ്ടത്ര ശേഷിയില്ലാത്തതാണു പി.ഒ.എസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമാവാന്‍ കാരണം. ചെറിയ ഇടപാടുകള്‍ പോലും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയായതാണു സെര്‍വര്‍ തകരാറിലാകന്‍ കാരണം.
എസ്.ബി.ഐ, എസ്.ബിടി അടക്കമുള്ള ബാങ്കുകളുടെ പി.ഒ.എസ് മെഷീനുകളാണു സ്തംഭിച്ചിരിക്കുന്നത്. മെഷീനുകളുടെ എണ്ണത്തിനുസരിച്ച് സെര്‍വര്‍ ശേഷി കൂട്ടാത്തതാണു കാരണം. ഇപ്പോഴുള്ള സെര്‍വറിനു താങ്ങാവുന്നതിലും അധികം പി.ഒ.എസ് മെഷീനുകള്‍ ഇപ്പോള്‍ തന്നെ വിതരണം ചെയ്തു കഴിഞ്ഞുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനോടൊപ്പം നവംബര്‍ എട്ടിനുശേഷം ലഭിച്ച അപേക്ഷകളില്‍ 90 ശതമാനത്തിലധികം മെഷീനുകള്‍ വിതരണം ചെയ്യാനുമുണ്ട്. ഇതു രണ്ടാഴ്ചയ്ക്കകം എത്തുമെന്നാണ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."