റോഹിംഗ്യന്‍ പീഡനം: നാലു പൊലിസുകാരെ അറസ്റ്റ് ചെയ്തെന്ന് മ്യാന്മര്
നയ്പിദൊ: റോഹിംഗ്യന്‍ മുസ്്ലിംകളെ പൊലിസ് പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് നിരവധി പൊലിസ് ഓഫിസര്‍മാരെ അറസ്റ്റ് ചെയ്തു. റാഖിനെ സംസ്ഥാനത്ത് കഴിഞ്ഞ നവംബറില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലിസ് ഓഫിസറാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.
നാലു പൊലിസുകാരാണ് സംഭവത്തിന്റെ ഉത്തരവാദികളെന്ന് ആങ് സാന്‍ സൂക്കിയുടെ ഓഫിസ് പറഞ്ഞു. പുകവലിച്ചു കൊണ്ടാണ് പൊലിസുകാരന് ദൃശ്യം ചിത്രീകരിച്ചത്. പ്രതികളായ പൊലിസുകാരെ തിരിച്ചറിഞ്ഞതായും നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂക്കിയുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷാ പരിശോധനയുടെ ഭാഗമായി ഗ്രാമീണരായ റോഹിംഗ്യകളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
നൂറോളം പേരെയാണ് നിരത്തി നിര്‍ത്തി പൊലിസ് മര്‍ദിക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൂക്കിയുടെ ഓഫിസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മ്യാന്മറില് വീണ്ടും റോഹിംഗ്യകള്‍ക്കെതിരേ ഭരണകൂട ഭീകരത അരങ്ങേറിയിരുന്നു. ഇതിനെതിരേ യു.എന്നും ശക്തമായി പ്രതികരിച്ചു.
സമാധാനത്തിന്റെ നൊബേല്‍ ജേതാവായ സൂക്കിയുടെ മൗനത്തിനെതിരേയും ആക്ഷേപമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."