8,300 ഒഴിവുകളില്‍ എസ്.എസ്.സി വിജ്ഞാപനം
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 8,300 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്‌നിക്കല്‍) സ്റ്റാഫ് തസ്തികയിലാണ് ഒഴിവുകള്‍. മെട്രിക്കുലേഷന്‍, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകരുടെ പ്രായപരിധി 18നും 25നും മധ്യേ ആയിരിക്കണം. ഓഗസ്റ്റ് ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. ഏപ്രില്‍ 16, 30, മേയ് ഏഴ് എന്നീ ദിവസങ്ങളിലായിരിക്കും പരീക്ഷ.
അപേക്ഷാഫീസ്: 100 രൂപ. എസ്.ബി.ഐ ചലാന്‍, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍വഴി ഫീസ് അടയ്ക്കാം. സ്ത്രീകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, സര്‍വിസില്‍നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ssconline.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആദ്യഘട്ടത്തില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനുശേഷം പാസ്‌വേഡും ഐ.ഡിയും കുറിച്ചുവയ്ക്കണം. രണ്ടാംഘട്ടത്തില്‍ ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഫീസ് അടച്ചതിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."