ഐ.പി.എല്ലില്‍ മികവു തെളിയിക്കാന്‍ കാസര്‍കോട് സ്വദേശി
കാസര്‍കോട്: ഐ.പി.എല്‍ ടീം റൈസിങ് പൂനെ ജൈന്റിന്റെ പരിശീലന ക്യാംപിലേക്കു കാസര്‍കോട് ഉളുവര്‍ സ്വദേശി യു.എം മുഹമ്മദ് ഇഖ്ബാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് ബറോഡയില്‍ സംഘടിപ്പിച്ച സെലക്ഷന് ക്യാംപില്‍ നിന്നാണു താരം തിരഞ്ഞെടുക്കപ്പെട്ടത്. കഴിവു തെളിയിച്ചാല്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ്ങ് ധോണി നയിക്കുന്ന ടീമില്‍ മലയാളി താരത്തിനും കളിക്കാന്‍ അവസരം ലഭിക്കും.
ഇടം കൈയന്‍ പേസ് ബൗളറായ ഇഖ്ബാലിന്റെ പ്രകടനം കണ്ട പൂനെ കോച്ച് സോമി ബിന്ഡറാണ് താരത്തെ കണ്ടെത്തിയത്. ക്യാംപില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക താരവും ഇഖ്ബാല്‍ മാത്രമാണ്. ഐ.പി.എല്ലിനു മുന്നോടിയായി അടുത്ത മാസം ആരംഭിക്കുന്ന പരിശീലന ക്യാംപില്‍ ധോണി അടക്കമുള്ള താരങ്ങള്‍ക്ക് പന്തെറിയാനുള്ള അവസരം കാര്യക്ഷമമായി ഉപയോഗിച്ചാല്‍ ഐ.പി.എല്ലിലും അതു വഴി ഇന്ത്യന്‍ ദേശിയ ടീമിലും ഇടം കണ്ടെത്താന്‍ ഇഖ്ബാലിനു സാധിക്കും.
അമിഗോസ് ഉളുവാറിന്റെ താരമായ ഇഖ്ബാല്‍ ശ്രിലങ്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ പ്രാദേശിക ക്ലബുകള്‍ക്കു വേണ്ടി ഇതിനു മുന്‍പ് കളിച്ചിട്ടുണ്ട്. ഉളുവാറിലെ അബൂബക്കര്‍- ആയിഷ ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."