HOME
DETAILS

ഖത്തരി യുവതിയുടെ കൊലപാതകം: രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ ഖത്തര്‍ സുപ്രിം കോടതി ശരിവച്ചു

  
backup
January 03 2017 | 03:01 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95

 

ദോഹ: ഖത്തരി യുവതി കൊല്ലപ്പെട്ട കേസില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ ഖത്തര്‍ സുപ്രിം കോടതി ശരിവച്ചു. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം .തമിഴ്‌നാട് സ്വദേശികളായ ചെല്ലദുരൈ പെരുമാള്‍, അളഗപ്പ സുബ്രഹ്മണ്യന്‍ എന്നിവരുടെ വധശിക്ഷയാണ് ശരിവച്ചത്. അതേ സമയം, കേസില്‍ മൂന്നാം പ്രതിയായ ശിവകുമാര്‍ അരസന്റെയുടെ ജീവപര്യന്തം തടവ്ശിക്ഷ 15 വര്‍ഷമായി കുറച്ചു. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് വിചാരണ കോടതിയുടെയും തുടര്‍ന്ന് അപ്പീല്‍ കോടതിയുടെയും വിധി സുപ്രിം കോടതി ശരിവച്ചതെന്ന് നിയമവൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു.

നാല് വര്‍ഷം മുമ്പ് സലത്ത ജദീദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വദേശി വൃദ്ധയുടെ വീട്ടില്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. ശിവകുമാര്‍ അരസനും കേസില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി അത് ജീവപര്യന്തമാക്കി ചുരുക്കുകയായിരുന്നു. ഈ വിധിയാണ് സുപ്രിംകോടതി 15 വര്‍ഷമാക്കിയത്.

കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീടന് സമീപത്തെ കണ്‍സ്ട്രക്്ഷന്‍ സൈറ്റിലാണ് മൂന്നു പേരും ജോലി ചെയ്തിരുന്നത്. സ്ത്രീ ഇവര്‍ക്ക് ഇടയ്ക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം മൂവരും സ്ത്രീയുടെ വീട്ടില്‍ മോഷണത്തിനായി കയറുകയായിരുന്നു. അതിനിടെ, ഉണര്‍ന്നെത്തിയ സ്ത്രീയും വേലക്കാരിയും ഇവരെ കണ്ടതിനെ തുടര്‍ന്നാണ് കൊല നടന്നത്. കേസിലെ ഏക ദൃക്‌സാക്ഷിയാണ് വേലക്കാരി. സംഭവം നടന്ന് ഏതാനും ദിവസത്തിനകം മൂവരും അറസ്റ്റിലായി.

വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനായ നിസാര്‍ കൊച്ചേരി പറഞ്ഞു. സുപ്രിം കോടതി വിധി ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ എംബസി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

45കാരനായ ചെല്ലദുരൈ വിരുദുനഗര്‍ സ്വദേശിയാണ്. അളഗപ്പ പുതുക്കോട്ട സ്വദേശിയും ശിവകുമാര്‍ സേലം സ്വദേശിയുമാണ്. പ്രതികളുടെ നിയമസഹായത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ സുരേഷ് കുമാര്‍ എന്ന അഭിഭാഷകനെ ഖത്തറിലേക്ക് അയച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago