തുര്‍ക്കി സഹകരണത്തോടെ മദീനയില്‍ പുതിയ വ്യവസായ നഗരി
മദീന: തുര്‍ക്കി സഹകരണത്തോടെ മദീനയില്‍ പുതിയ വ്യവസായ നഗരി ഒരുങ്ങുന്നു. 18.8 കോടി റിയാല്‍ ചെലവിട്ട് ആരംഭിക്കുന്ന വ്യവസായ നഗരിയില്‍ ആയിരത്തിലേറെ ചെറുകിട കമ്പനികള്‍ ഉണ്ടാകും. ഇതിന്റെ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് മദീന ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി മുനീര്‍ മുഹമ്മദ് ബിന്‍ നാസിര്‍ പറഞ്ഞു.
തുര്‍ക്കിയിലെ ഇസ്തംബൂളിലേതിന് സമാനമായി വിവിധ വസ്തുക്കളുടെ ഉല്‍പ്പാദനമാണ് ഇവിടെ നടക്കുക. മദീന ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ ഗുസെല്ലര് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. തുര്‍ക്കിക്കു പുറമെ അമേരിക്കയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാവസായിക ശാഖകളുള്ള സ്ഥാപനമാണ് ഗുസല്ലെര്.
എന്നാല്‍, മദീന ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കീഴില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും സഊദി കമ്പനിയായിരിക്കും നിര്‍വഹിക്കുക. ഇതിന് സഊദി ഇന്റസ്ട്രിയല്‍ പ്രോപര്‍ട്ടി അതോറിറ്റി നേതൃത്വം നല്‍കും. വ്യവസായിക നഗരം യാഥാര്‍ഥ്യമാകുന്നതോടെ വന്‍ തൊഴില്‍ സാധ്യതകള്‍ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."