പുരസ്‌കാരങ്ങളുടെ മൂല്യമുയരുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുമ്പോള്‍: ബാബു കുഴിമറ്റം സാമൂഹ്യരംഗത്തെ സേവനങ്ങള്‍ക്കുള്ള അവാര്‍ഡ് കലയപുരം ആശ്രയയ്ക്ക്
കൊല്ലം: ലോകത്ത് പല പേരുകളിലായി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഒരുപാട് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കിവരുന്നെങ്കിലും ആ പുരസ്‌കാരങ്ങളുടെയെല്ലാം മൂല്യമുയരുന്നത് അത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുമ്പോഴാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ബാബു കുഴിമറ്റം പറഞ്ഞു. സാഹിത്യനിരൂപകന്‍ എം.കെ ഹരികുമാറിന്റെ 'ആത്മായനങ്ങളുടെ ഖസാക്ക് 'എന്ന കൃതിയുടെ പേരിലുള്ള അവാര്‍ഡ് കലയപുരം ആശ്രയയ്ക്ക് നല്‍കുകയായരുന്നു അദ്ദേഹം. ഒരു കാലത്ത് മലയാള ഭാഷയില്‍ ജന്മമെടുത്ത കഥയും കവിതയും സാഹിത്യവുമെല്ലാം ലോകസാഹിത്യത്തിന്റെ ഔന്നത്യങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ഇന്നത്തെ സമൂഹം മാതൃഭാഷയെ പുറംപോക്കിലേയ്ക്ക് മാറ്റി പ്രതിഷ്ഠിച്ചതോടെ മലയാളഭാഷയും സംസ്‌കാരവുമെല്ലാം വീണ്ടെടുക്കാന്‍ പറ്റാത്ത തരത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ ജീവകാരുണ്യരംഗത്തെ നിസ്തുല സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ആശ്രയ്ക്ക് അവാര്‍ഡ് നല്‍കിയത്. സാഹിത്യ മേഖലയില്‍ നിന്നും ഡോ.വേണു തോന്നയ്ക്കലിനും (ഉപന്യാസം - ഭൂമിയുടെ അവകാശികള്‍) അവാര്‍ഡ് സമ്മാനിച്ചു. കൂത്താട്ടുകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് മൂവ്‌മെന്റാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
ആശ്രയ മാതൃനാട് എഡിറ്റര്‍ ചവറ കെ.എസ് പിള്ള അധ്യക്ഷനായി. എം.കെ ഹരികുമാര്‍, കലയപുരം ജോസ്, ഡോ. വേണു തോന്നയ്ക്കല്‍, ഡോ. രാജു കൃഷ്ണ, ഡോ. സുരേഷ് ബാബു, കെ. ശാന്തശിവന്‍, എ.ജി ശാന്തകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."