HOME
DETAILS
MAL
സ്വകാര്യ സര്‍വ്വീസ് സെന്ററിലെ അതിക്രമം; ജീവനക്കാരനെതിരേ കേസ്
backup
January 03 2017 | 06:01 AM
പേരൂര്‍ക്കട: സ്വകാര്യ വാഹന സര്‍വ്വീസ് സെന്ററിലുണ്ടായ തമ്മിലടിയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരേ മണ്ണന്തല പൊലിസ് കേസെടുത്തു. മുട്ടടയ്ക്കു സമീപം വയലിക്കടയിലെ ഒരു കാര്‍ സര്‍വ്വീസ് സെന്ററില്‍ കഴിഞ്ഞമാസം 30ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. സര്‍വ്വീസ് സെന്ററിലെ സൂപ്പര്‍വൈസര്‍ കുടപ്പനക്കുന്ന് അ കിരണ്‍ ആണ് പരാതിക്കാരന്‍. ഇവിടുത്തെ ജീവനക്കാരന്‍ പേട്ട പാര്‍വ്വതി പുത്തനാറിനു സമീപം താമസിക്കുന്ന ആരിഫിനെതിരേയാണ് പരാതി. സംഭവദിവസം രാവിലെ 10 മണിക്ക് ആരിഫ് കിരണുമായി വാക്കുതര്‍ക്കമുണ്ടാകുകയും ഇതു സംഘര്‍ഷത്തിലെത്തുകയുമായിരുന്നു.മണ്ണന്തല പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."