HOME
DETAILS
MAL
സി.പി.ഐ മന്ത്രിമാരുടെ എതിര്‍പ്പ്; സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തി
backup
January 03 2017 | 06:01 AM
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തിവെച്ചു. മന്ത്രിമാരുടെ പേരില്‍ അക്ഷരമാലാ ക്രമം പാലിച്ചില്ലെന്ന പാരാതിയെ തുടര്‍ന്നാണ് അച്ചടി നിര്‍ത്തിവെച്ചത്. മുഖ്യമന്ത്രിയാണ് അച്ചടി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
അക്ഷരമാലാക്രമത്തിലാണ് മുന്‍ കാലങ്ങളില്‍ മന്ത്രിമാരുടെ പേരുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ അതു പാലിക്കാതെ സിപിഐ മന്ത്രിമാരുടെ പേര് സിപിഎം മന്ത്രിമാര്‍ക്കും എന്‍സിപി മന്ത്രിക്കും പിറകില്‍ ആണ് നല്‍കിയിരിക്കുന്നത്. അതാണ് സി.പി.ഐ മന്ത്രിമാരെ ചൊടിപ്പിച്ചത്.
40000 കോപ്പി അടിച്ചതിന് ശേഷമാണ് നിര്‍ത്താനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."