സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഇന്ന് വിരമിക്കും
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഇന്ന് വിരമിക്കും. വൈകീട്ട് സുപ്രിം കോടതിയില്‍ അദ്ദേഹത്തിന് യാത്രയപ്പ് നല്‍കും.
അറുപത്തിമൂന്നുകാരനായ ഠാക്കൂര്‍ ഇന്ത്യയുടെ നാല്‍പ്പത്തിനാലാമത്തെ ചീഫ് ജസ്റ്റിസായിരുന്നു.
എച്ച്.എല്‍ ദത്തു വിരമിച്ച ഒഴിവിലാണ് ഠാക്കൂര്‍ ചീഫ് ജസ്റ്റിസായി നിയമിതനായത്.
ജഡ്ജിമാരുടെ നിയമനം വൈകുന്നതിനെതിരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ചാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.
പുതിയ ചീഫ് ജസ്റ്റിസായി ജഗദീഷ് സിംങ് ഖെഹാര്‍ നാളെ ചുമതലയേല്‍ക്കും.
1952 ജനവരി നാലിന് ജനിച്ച ജസ്റ്റിസ് ഠാക്കൂര്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ സിവില്‍, ക്രിമിനല്‍,ഭരണഘടനാ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
1990 ല്‍ സീനിയര്‍ അഭിഭാഷകന്‍ ആയി. 1994 ല്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു. ഡല്‍ഹി, കര്‍ണാടക ഹൈക്കോടതികളില്‍ ന്യായാധിപനായിരുന്നു.
2008 ല്‍ ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ട അദ്ദേഹം അതേവര്‍ഷംതന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു.
2009 ലാണ് സുപ്രിം കോടതി ജഡ്ജിയായത്. ഐ.പി.എല്‍ ഒത്തുകളി,ശാരദ ചിട്ടി കുംഭകോണം അടക്കമുള്ള കേസുകളില്‍ സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."