തൊഴില്‍ മേഖലാ സ്തംഭനത്തിന് ബദല്‍ സംവിധാനം വേണം: എസ്.ടി.യു
കാസര്‍കോട്: നോട്ട് പ്രതിസന്ധി കാരണം നിര്‍മാണ വ്യാപാര കാര്‍ഷിക മേഖലകള്‍ സ്തംഭിക്കുകയും, സാധാരണക്കാരും തൊഴിലാളികളും ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ബദല്‍ നടപടികള്‍ ആവിഷ്‌കരിക്കണമെന്ന് എസ്.ടി.യു ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. പലിശരഹിത വായ്പകള്‍ നല്‍കുക, ഭവന വായ്പകളുടെ പലിശ ഒഴിവാക്കുക, തുടങ്ങിയ ആശ്വാസ നടപടികളും ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷനായി.
ദേശീയ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, ജില്ലാ ഭാരവാഹികളായ അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, എ.അഹമ്മദ് ഹാജി, എന്‍.എ.അബ്ദുല്‍ ഖാദര്‍ ,ടി.അബദുല്‍ റഹിമാന്‍ മേസ്ത്രി, ശരീഫ് കൊടവഞ്ചി, അഷ്‌റഫ് എടനീര്‍, കഞ്ഞാമദ്, മുത്തലിബ്, ഉമ്മര്‍ അപ്പോളൊ, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."