HOME
DETAILS
MAL
മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് എതിരായ ത്വരിതാന്വേഷണം ഫെബ്രുവരി 17 നകം പൂര്‍ത്തിയാക്കണമെന്ന് കോടതി
backup
January 03 2017 | 07:01 AM
തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നെന്ന പരാതിയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്കെതിരെ നടക്കുന്ന ത്വരിത പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. ഫെബ്രുവരി 17 നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി പി. റഹിമിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മന്ത്രിയുടെ ഭര്‍ത്താവ് തുളസീധരക്കുറുപ്പ്, ഇറക്കുമതി കരാര്‍ നേടിയെടുത്ത മൂന്ന് കമ്പനികള്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."