രാഹുലിന്റെയും ജിജിഷയുടെയും വേര്‍പാട് വിശ്വസിക്കാനാകാതെ...
നിലമ്പൂര്‍: ഇന്നലെ പുഴയില്‍ മുങ്ങിമരിച്ച നിലമ്പൂര്‍ ചക്കാലക്കുത്ത് എന്‍.എസ്.എസ്.എച്ച്.എസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുടെ മരണത്തില്‍ സഹപാഠികളും നാട്ടുകാരും വിതുമ്പുന്നു. മണലൊടി പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന്റെ മകന് രാഹുല്‍ (17) ആണ് മുങ്ങി മരിച്ചത്. എറണാകുളം കുസാറ്റ് വിദ്യാര്‍ഥിയായ എടക്കര മുസ്ലിയാരങ്ങാടിയിലെ ഉള്ളാടി ജാഫറിന്റെ മകള്‍ ജിജിഷ (19) പുലര്‍ച്ചെ എറണാകുളം വാരാപ്പുഴപ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പാണ് രാഹുലിന്റെ അപകടമരണവുമെത്തിയത്.
രാഹുല്‍ പുഴയില്‍ മുങ്ങിതറിഞ്ഞ് സഹപാഠികള്‍ സ്ഥലത്തെത്തിയിരുന്നു. ഇവരെ സാന്ത്വനിപ്പിക്കാനാകാതെ നാട്ടുകാരും വിഷമത്തിലായി. ഇന്നലെ ഉച്ചയ്ക്ക് 12ന് വടക്കുംപാടം പാലത്തിന് സമീപം പാറക്കടവിലാണ് അപകടം നടന്നത്. സഹപാഠികളായ അഞ്ചു പേര്‍ക്കൊപ്പം കുളിക്കുന്നതിനിടെ രാഹുല്‍ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും എമര്‍ജന്‍സി റെസ്ക്യൂ സേനയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയങ്കെിലും സമീപവാസിയായ പാടുകാണി സുരേഷ് ബാബുവാണ് മുങ്ങിയെടുത്തത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് എറണാകുളം വരാപ്പുഴപ്പാലത്തില് നിയന്ത്രണംവിട്ട ബസ് ബൈക്കിലും തുടര്‍ന്നു കാറിലുമിടിച്ചുണ്ടായ അപകടത്തിലാണ് കാറിലെ യാത്രകാരിയായിരുന്ന ജിജിഷ ഉള്‍പ്പെടെ നാലു പേര് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."