HOME
DETAILS

കലയുടെ ഉത്സവം ഇന്നുമുതല്‍

  
backup
January 03 2017 | 07:01 AM

%e0%b4%95%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d

 

തിരൂര്‍: ഇരുപത്തിയൊന്‍പതാമതു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു സാംസ്‌കാരിക ഘോഷയാത്രയോടെ ഇന്നു തുടക്കമാകും. വൈകിട്ട് മൂന്നിന് തിരൂര്‍ പൂങ്ങോട്ടുകുളത്തുനിന്നു കലോത്സവ നഗരിയായ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കാണ് ഘോഷയാത്ര. ശേഷം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും.
തിരൂര്‍ നഗരസഭാ ചെയര്‍മാന്‍, ജില്ലയിലെ എം.എല്‍.എ മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കും. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മുഖ്യാതിഥിയാകും. ആലങ്കോട് ലീലാകൃഷ്ണന്‍ കലോത്സവ സന്ദേശം നല്‍കും. തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം ആകെ 16 വേദികളിലായാണ് അഞ്ചു ദിവസം നീളുന്ന കലോത്സവം അരങ്ങേറുന്നത്.
297 ഇനങ്ങളില്‍ ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 2500ല്‍പരം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. 609 കലാകാരന്‍മാരുമായി മത്സരത്തിനെത്തുന്ന പരപ്പനങ്ങാടി ഉപജില്ലയ്ക്കാണ് ജില്ലാ കലോത്സവത്തില്‍ കൂടുതല്‍ പ്രാതിനിധ്യം കൂടുതല്‍. 440 വിദ്യാര്‍ഥികളെ മത്സരത്തിനെത്തിക്കുന്ന മേലാറ്റൂര്‍ ഉപജില്ലയാണ് പ്രാതിനിധ്യത്തില്‍ പിന്നില്‍. ആതിഥേയരായ തിരൂര്‍ ഉപജില്ലയില്‍നിന്ന് 590 കലാകാരന്‍മാര്‍ അരങ്ങിലെത്തും. ഒരിനത്തില്‍ പരമാവധി 17 മത്സരാര്‍ഥികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ അപ്പീല്‍ പ്രവാഹവും മുന്നില്‍കാണുന്നുണ്ട്. എന്നിരുന്നാലും മത്സരങ്ങള്‍ കൃത്യസമയത്ത് നടത്തി സമയക്രമം പാലിക്കാനും കാര്യമായ മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്. നാടക മത്സരം പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ കൃത്യനിഷ്ഠ കര്‍ശനമായി പാലിക്കാന്‍ സംഘാടക സമിതി മത്സരാര്‍ഥികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.


വിധിനിര്‍ണയത്തിന് മുന്‍പ് 10 കല്‍പനകള്‍

തിരൂര്‍: ജില്ലാ കലോത്സവത്തില്‍ സ്വാധീനത്തിനു വഴങ്ങിയുള്ള വിധിനിര്‍ണയം തടയാന്‍ വിധികര്‍ത്താക്കള്‍ക്കു സംഘാടകസമിതി വക 10 കല്‍പനകള്‍. വിധിനിര്‍ണയ സമയത്ത് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യണം, വിധി കര്‍ത്താക്കള്‍ കലാ ഇനങ്ങള്‍ അരങ്ങേറുന്നതിനിടെ പരസ്പരം നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കരുത്. അകലം പാലിച്ചിരിക്കണം, കലോത്സവ വേദിയില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി സൗഹൃദ സംഭാഷണംപോലും ഒഴിവാക്കണം.
ഇടവേളകളിലും വിശ്രമ സമയങ്ങളിലും അനുവദിക്കപ്പെട്ട മുറികളില്‍ ഇരിക്കണം. മത്സരങ്ങള്‍ നടക്കുന്നതിനിടെ അനാവശ്യമായി പുറത്തുപോകരുത് തുടങ്ങി പത്തിന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. സംസ്‌കൃതം, അറബിക് , ജനറല്‍ കലോത്സങ്ങളിലായി ആകെ മുന്നൂറോളം വിധികര്‍ത്താക്കള്‍ ജില്ലാ കലോത്സവത്തിനെത്തും. എന്നാല്‍, ഇതില്‍ ഒരാള്‍പോലും ജില്ലയിലുള്ളവരല്ലെന്നു ഡി.ഡി.ഇ പറഞ്ഞു. കലോത്സവത്തില്‍ സ്വാധീനത്തിന് വഴങ്ങിയുള്ള വിധിനിര്‍ണയത്തിന് സാധ്യതയുണ്ടെന്നും തടയാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago