നിരഞ്ജന്റെ വീരമൃത്യുവിന് ഒരാണ്ട് തികയുന്നു
അബ്ദുല്ല കരിപ്പമണ്ണ
ശ്രീകൃഷ്ണപുരം: ദേശസ്‌നേഹ ചരിത്രത്തില്‍ എളമ്പുലാശ്ശേരിയെന്ന ഗ്രാമത്തെ സ്വന്തം ജീവന്‍കൊണ്ട് അടയാളപ്പെടുത്തിയ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ ജീവ ത്യാഗത്തിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ നിരഞ്ജന്‍കുമാര്‍ രാജ്യത്തിന് വേണ്ടി വീര ചരമമടഞ്ഞത് . കലിയടങ്ങാതെ ഇപ്പോഴും ഇന്ത്യന്‍ അതിര്‍ത്തിയിടങ്ങളില്‍ പാക്ക് ഭീകരര്‍ അക്രമണം നടത്തുമ്പോഴും നിരഞ്ജന്‍കുമാറിന്റെ വീരചരമം ഇന്നും കാലാതീതമാണ്. മത രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ ഉന്നത വ്യക്തികള്‍ ഉള്‍പ്പെടെ ജന സഹസ്രങ്ങളാണ് അവസാനമായി അന്തിമോപചാരം അര്‍പ്പിക്കാന്‍ എളമ്പുലാശ്ശേരിയെന്ന കൊച്ചുഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. അഭിമാനവും കണ്ണീരും സമ്മിശ്രമായി സമ്മേളിച്ച ഈ ഗ്രാമം നിരഞ്ജനിലൂടെ വിഖ്യാതമായി.അദ്ദേഹത്തിനോടുള്ള ആദര സൂചകമായി സംസ്ഥാന സര്‍ക്കാര്‍ എളമ്പുലാശ്ശേരിയിലെ ഗവണ്‍മെന്റ് ഐ.ടി.ഐക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി.
പ്രദേശത്തിലേക്കുള്ള ഗ്രാമീണ റോഡായഎളമ്പുലാശ്ശേരി-പൊന്നങ്കോട് റോഡിന് നിരഞ്ജന്റെ പേര് നാമകരണം ചെയ്തു. സ്ഥലത്തെ തദ്ദേശ ഭരണകൂടമായ കരിമ്പുഴ പഞ്ചായത്ത് നിരവധി റോഡുകള്‍ക്ക് നിരഞ്ജന്‍ പേര് നല്‍കി . കൂടാതെ പാലക്കാട് മെഡിക്കല്‍ കോളജ് സ്‌റ്റേഡിയം നിരഞ്ജന്റെ പേരില്‍ അറിയപ്പെട്ടു. ഇതിന് പുറമേ ബസ് സ്‌റ്റോപ്പുകള്‍, ക്ലബ്ബുകള്‍, സ്‌റ്റേഡിയങ്ങള്‍,ആതുര സേവനങ്ങള്‍ തുടങ്ങിയവനിരഞ്ജന്‍ സ്മൃതിയിടങ്ങളായി.പലര്‍ക്കും അദ്ദേഹം മാതൃക വ്യക്തിത്വമായി. വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നിരഞ്ജന്‍ സ്മൃതികള്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുകയും പല സ്ഥപനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പേര് നാമകരണം നല്‍കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഭാര്യ ഡോ. രാധികക്ക് ജോലി നല്‍കുകയും കുടുംബത്തിന് 50 ലക്ഷംഅനുവദിക്കുയും ചെയ്തു.
കര്‍ണാടക സര്‍ക്കാര്‍ 30 ലക്ഷവും അനുവദിച്ചു. മകള്‍ വിസ്മയയുടെ വിദ്യഭ്യാസ ചെലവ് സംസ്്ഥാന സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുത്തു. എളമ്പുലാശ്ശേരിയില്‍ ചെറിയച്ഛന്‍ ഹരികൃഷ്ണന്റെ വസതിയായ കൃഷ്ണാര്‍പ്പണത്തിലെ വീട്ടിലാണ് സംസ്‌കര ചടങ്ങുകള്‍ നടന്നത്.
അച്ഛന്‍ കളരിക്കല്‍ ശിവരാജന്‍ തന്റെ മകന്‍ നഷ്ടപ്പെട്ട ദുഃഖം കടിച്ചമര്‍ത്തുമ്പോഴും ജീവന്‍ ബലി അര്‍പിച്ചത് രാജ്യത്തിന് വണ്ടി ആണെന്നതും പുത്രനെ രാജ്യം അനുസ്മരിക്കുമ്പോഴും തനിക്ക് മകനെ കുറിച്ച് അഭിമാനമാനം തോന്നുകയാണെന്ന് അദ്ദേഹം പറയുന്നു.
രാഷ്ട്രപതിയുടെ സുരക്ഷ സൈന്യത്തിലെ അംഗവുമായിരുന്ന നിരഞ്ജന്‍ പകരം വെക്കാനില്ലാത്ത ജീവത്യാഗത്തിന്റെ മകുടോദാഹരണമായി വാഴ്ത്തപ്പെട്ടു. ജന്മ നാടായ എളമ്പുലാശ്ശേരിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.ഇന്ന് രാവിലെ 7 മണിക്ക് നിരഞ്ജന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സര്‍വ്വ മത പ്രാര്‍ഥനയും നടക്കും. 9 മണിക്ക്് നാലുശ്ശേരി ക്ഷേത്രമൈതാനത്ത് അഖണ്ഢ ഭാരത പ്രദര്‍ശനം നടക്കും.
9.30 ന് വിമുക്ത ഭടന്‍മാരുടെ സംഗമം നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് നിരഞ്ജന്‍ അനുസ്മരണ സമ്മേളനം ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പി ഉണ്ണി എം.എല്‍.എ അധ്യക്ഷനാവും. എം.ബി രാജേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എ മാരായ വി.ഡി സതീശന്‍,പി.കെ ശശി, ഷാഫി പറമ്പില്‍, എന്‍ ശംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍, കെ.വി വിജയദാസ്, ജില്ല കലക്ടര്‍ പി മേരിക്കുട്ടി, മുന്‍ എം.എല്‍.എ എം ഹംസ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."