വാട്ട്‌സ്ആപ്പ് കൂട്ടായ്മ പാവപ്പെട്ട പതിനഞ്ചു വീടുകള്‍ക്ക് വെളിച്ചമേകി
വണ്ടിത്താവളം: വാട്ട്‌സ്ആപ് കൂട്ടായ്മയിലൂടെ കഴിഞ്ഞ ഒന്നരമാസത്തില്‍ പതിനഞ്ച് വീടുകള്‍ക്ക് വെളിച്ചമേകി. സര്‍ക്കാറിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് സാമൂഹ്യ മാധ്യമങ്ങളായ ലൈന്‍ഫോര്‍ സോഷ്യല്‍ എത്തിക്‌സ് ഗ്രൂപ്പ്്്, വടവന്നൂര്‍ ജകനീയ വികസന മുന്നണി, ബി.സി.സി.സ്‌നേഹനിധി ഗ്രൂപ്പ് എന്നിവകളുടെ നേതൃത്വത്തില്‍ പതിനഞ്ചിലധികം വീടുകള്‍ക്ക് വയറിങ് നടത്തി വൈദ്യുതി നല്‍കിയത്. സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതിയെ കുറിച്ചു പോലും അറിയാത്ത വിധവകളും വികലാംഗരും നിര്‍ധനരുമായ പാവപെട്ടവര്‍ക്കാണ് വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ വൈദ്യുതി വെട്ടമെത്തിച്ചത്.
പട്ടഞ്ചേരി, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂര്‍, പുതുനഗരം, പല്ലശ്ശന, എന്നീ പഞ്ചായത്തുകളിലുള്ള അര്‍ഹരായവര്‍ക്കാണ് നാന്നൂറിലധികം അംഗങ്ങളുള്ള കൂട്ടായ്മകള്‍ വയറിങ് നടത്തിയതു മൂലം വൈദ്യുതീകരിക്കുവാന്‍ പോലും സാധിക്കാത്തവര്‍ക്ക് വയറിങ് നടത്തി വൈദ്യുതി എത്തിച്ചു നല്‍കുന്നതില്‍ സന്നദ്ധ സംഘടനകള്‍ കൂടുതലായെത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് വൈദ്യുതിയെത്തിക്കാമെന്ന വൈദ്യുത വകുപ്പ് അധികൃതരുടെ നിര്‍ദേശമാണ് സന്നദ്ധ സംഘടനകളും സോഷ്യല്‍മീഡിയകളും ഏറ്റെടുത്ത് വിജയത്തിന്റെ പാതയിലുള്ളത്.
വൈദ്യുതീകരണത്തിനു പുറമെ തകര്‍ന്ന വീടുകള്‍ക്കു പകരം കുടില്‍ നിര്‍മിച്ചു നല്‍കല്‍, വഴിയാത്രക്കാര്‍ക്ക് കുടിവെള്ളവിതരണം, വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് എന്നിവയും സാമൂഹ്യ മാധ്യമ-സന്നദ്ധ സംഘടനകള്‍ നടത്തിവരുന്നുണ്ട് വടവന്നൂര്‍ മലയമ്പള്ളം കിണറ്റേരിപാടത്ത് വിധവയായ ചന്ദ്രികയുടെ ഓലക്കുടിലിലാണ് സൗജന്യമായി വൈദ്യുതിയെത്തിച്ചു നല്‍കിയത്.
വൈദ്യുതിയെത്തിക്കല്‍ ചടങ്ങ് വടവന്നൂര്‍ എ.ഇ ബാലന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. വടവന്നൂര്‍ വികസന മുന്നണി ചെയര്‍മാര്‍ കെ.വി. മണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."