ഇരകളോടുള്ള സമീപനത്തില്‍ പരീശീലനവുമായി 'നീതികിരണം' പദ്ധതി
പാലക്കാട്്: വിശ്വാസിന്റെയും പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ നീതികിരണം പദ്ധതിയുടെ ഉദ്ഘാടനവും വിശ്വാസിന്റെ നാലാം വാര്‍ഷികാഘോഷവും നടന്നു. പദ്ധതിയുടെ ഉദ്ഘാടനം കലക്ടറേറ്റ് സമ്മേളനഹാളില്‍ കേരള ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് നിര്‍വഹിച്ചു. ലൈംഗികാതിക്രമം നേരിടുന്ന കുട്ടികള്‍ ഏറെയാണെന്നും ഇവര്‍ക്കായി ക്‌ളിനിക്കുകള്‍ ആരംഭിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവര്‍ ആഘാതാനന്തര സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെന്നും ഇവരുടെ കാര്യത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥിതിയില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവര്‍ക്ക് പ്രത്യേക സ്ഥാനം നല്‍കണമെന്നും മധ്യസ്ഥതയിലൂടെ ഇത്തരം കേസുകള്‍ രമ്യതയിലാവുന്നത് പ്രതികളുടെ സമ്മര്‍ദ്ദം മൂലമാകരുത്. അവിടെ ഇരകളുടെ സ്വതന്ത്ര അഭിപ്രായം മാനിക്കണം. ക്രിമിനല്‍ കേസുകളില്‍ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കാന്‍ കോടതികള്‍ താത്പര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അധ്യക്ഷയായി. പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി കെ. സത്യന്‍ നീതികിരണത്തെക്കുറിച്ചുള്ള കൈപുസ്തകം ഹൈക്കോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.പി.റീത്ത, വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ്, സി.ഡബ്‌ള്യൂ.സി ചെയര്‍മാന്‍ ഡോ: ജോസ് പോള്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി രാജീവ് ജയരാജ്, ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രഫുല്ലദാസ്, വി.പി. കുര്യാക്കോസ്, അഡ്വ. ഗിരീഷ് കെ. മേനോന്‍, അഡ്വ. റീന തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാ മാസവും മുപ്പത് പേരടങ്ങുന്ന ബാച്ചിന് നീതികിരണം പദ്ധതിയുടെ പരിശീലനം നല്‍കും. ക്രിമിനോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ക്രൈം കൗണ്‍സലിങ് എന്ന വിഷയത്തില്‍ ക്ലാസുകള്‍ നടത്തും. ജില്ലയിലെ ആശുപത്രികളിലും പൊലിസ് സ്റ്റേഷനുകളിലും നീതികിരണം പദ്ധതി ലക്ഷ്യമിടുന്ന കാര്യങ്ങള്‍ സംബന്ധിച്ച അറിവുള്ള രണ്ടുപേരുടെയെങ്കിലും സാന്നിധ്യം ഉറപ്പാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."