ജോസ് ബേബിയുടെ മാതാവിന്റെ മൃതദേഹം സംസ്കരിച്ചു
മണ്ണാര്‍ക്കാട്: ഞായറാഴ്ച മരണപ്പെട്ട മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബിയുടെ മാതാവ് പയ്യനെടം തെക്കേചെരുവില്‍ ബേബിയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മയുടെ മൃതദേഹം സംസ്കരിച്ചു.
വെളളപ്പാടം സെന്റ് ജോണ്‍സ് യാക്കോബ സുരിയാനി ചര്‍ച്ചയില്‍ നടന്ന സംസ്കാര ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു. ഫാ. എല്‍ദോ പോള്‍ കാര്മികാത്വം വഹിച്ചു.
പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്, പന്ന്യന്‍ രവീന്ദ്രന്, കെ.ഇ ഇസ്മായില്‍, പി.കെ ശശി എം.എല്‍.എ, പാലക്കാട് ജില്ല കലക്ടര്‍ മേരിക്കുട്ടി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിജയന് കുനിശ്ശേരി, വി. ചാമുണ്ണി, കെ.പി സുരേഷ് രാജ്, കളത്തില്‍ അബ്ദുല്ല, സി. ചന്ദ്രന്, ബാലഗോപാലന്, എ. രാമസ്വാമി, അഡ്വ.ടി.എ സിദ്ദീഖ്, പി.അഹമ്മദ് അഷറഫ്, ടി.കെ സുബ്രമണ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി മൊയ്തു, ഈശ്വരിരേഷന്, ജില്ലാ പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണന്, സീമ കൊങ്ങശ്ശേരി, മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദ, വൈസ്ചെയര്‍മാന്‍ ടി.ആര് സെബാസ്റ്റ്യന്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."