ജനവികാരം പങ്കുവച്ച എം.ടിയെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് അങ്കണം
രാഷ്ട്രീയസാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഏതൊരു പൗരനുമെന്നതു പോലെ എം.ടിക്ക് സ്വാതന്ത്ര്യമുണ്ട്
തൃശൂര്‍: മലയാളത്തിന്റെ അഭിമാനം എം.ടി വാസുദേവന്‍ നായര്‍ക്കെതിരായ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് അങ്കണം സാംസ്‌കാരിക വേദി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. എഴുത്തുകാരന്‍ എന്നും സമൂഹത്തിനോട് പ്രതിബദ്ധതയുള്ളവനാണ്. തനിക്ക് ചുറ്റും നടക്കുന്ന ഓരോ ചലനങ്ങളെയും സൂക്ഷ്മതയോടെ കണ്ട് പ്രതിരോധിക്കുന്നയാളും. അതുകൊണ്ട് തന്നെ സമൂഹ വ്യവസ്ഥിതിയെ നോവിക്കുന്ന ഭരണകൂടത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തതില്‍ എം.ടിയെ അഭിനന്ദിക്കുകയാണ് വേണ്ടത്. ജനാധിപത്യ രാഷ്ട്രത്തില്‍ ജനത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ അപഹാസ്യമാം വിധം എം.ടിയെ കുറ്റപ്പെടുത്തുന്ന പ്രവണത അപകടകരമായ സാഹചര്യത്തിന്റെ വ്യക്തതയാണ് പ്രകടമാക്കുന്നത്.
രാഷ്ട്രീയസാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഏതൊരു പൗരനുമെന്നതു പോലെ എം.ടിക്ക് സ്വാതന്ത്ര്യമുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം എഴുത്തുകാരന്‍ പറയണമെന്ന് ചിന്തിക്കുന്നത് ഫാഷിസമാണ്. എം.ടിക്കെതിരായ നീക്കത്തില്‍ അങ്കണം പ്രതിഷേധിക്കുന്നതായും ചെയര്‍മാന്‍ ആര്‍.ഐ ഷംസുദീന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."