സഊദിയില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
ജിദ്ദ: സഊദിയില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പൊന്നത്താഴത്ത് ആബിദ് അലി (41) യാണ്് മരിച്ചത്. രാത്രി പത്തു മണിയോടെ ബാറ്റ്മിന്റണ്‍ കളിച്ചു മടങ്ങുകയായിരുന്ന ആബിദ് തന്റെ ഫഌറ്റിന് മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മലസിലെ റിയാദ് നാഷണല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
25 വര്‍ഷമായി സഊദിയിലുള്ള ആബിദ് അലി റിയാദിലെ സവോള കമ്പനിയില്‍ പ്ലാന്റ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ നജ്മുന്നിസ റിയാദ് ഇന്ത്യന്‍ പബഌക് സ്കൂളില്‍ ടീച്ചിങ് സൂപ്പര്‍വൈസറാണ്. ഇതേ സ്കൂളിലെ വിദ്യാര്‍ഥികളാണ് മക്കളായ അദ്നാന്, അമീഷ്, ആഹില്‍ എന്നിവര്‍.
ആബിദിന്റെ ഇളയ സഹോദരന് ബാബു, സഹോദരി താഹിറ, അവരുടെ ഭര്‍ത്താവ് മാമുക്കോയ തറമ്മല്‍ എന്നിവര്‍ റിയാദിലുണ്ട്. പിതൃ സഹോദര പുത്രന്മാരായ ബാബു മോന് (റിയാദ്), മന്‍സൂര്‍ (മദീന) എന്നിവരും സഊദിയിലുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."