ബജറ്റ്-2017; പാര്‍ലമെന്റ് സമ്മേളനം ജനുവരി 31 മുതല്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാമത് പൊതു ബജറ്റിനായുള്ള പാര്‍ലമെന്റ് സമ്മേളനം ജനുവരി ഒന്നുമുതല്‍ തുടങ്ങാന്‍ പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മറ്റി തീരുമാനിച്ചു.
പൊതുബജറ്റ് ഫെബ്രവരി ഒന്നിന് അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
ഈ വര്‍ഷത്തെ ബജറ്റിന് പ്രത്യേകതകള്‍ ഏറെയാണ്.
റെയില്‍വേ ബജറ്റും പൊതുബജറ്റും ഒന്നിച്ചാണ് ഈ പ്രാവശ്യത്തെ ബജറ്റ് അവതരണം. ഈ ബജറ്റോടെ 92 വര്‍ഷം പഴക്കമുള്ള റെയില്‍വെ ബജറ്റ് എന്ന സമ്പദ്രായം ചരിത്രമാകും.
ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റില്‍ മോദി സര്‍ക്കാറിന്റെ പുതിയ നയങ്ങള്‍ എന്തൊക്കെയായിരിക്കും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടര്‍ന്ന് പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു.
മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന പ്രതിപക്ഷത്തെ മെരുക്കാനുള്ള അടവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."