കശുവണ്ടി കോര്‍പ്പറേഷനെ തകര്‍ക്കാന്‍ എല്ലാക്കാലത്തും ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചെയര്‍മാന്‍
കൊല്ലം: കശുവണ്ടി കോര്‍പ്പറേഷനെ തകര്‍ക്കാന്‍ എല്ലാക്കാലത്തും ചില ലോബികള്‍ പ്രവര്‍ത്തിച്ചുവരുന്നതായും മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെയുള്ള ത്വരിതപരിശോധന, പരാതി ലഭിച്ചാലുള്ള നടപടിക്രമം മാത്രമാണെന്നും ചെയര്‍മാന്‍ എസ് ജയമോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോര്‍പ്പറേഷനെതിരെയുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയുന്നില്ല. ടെണ്ടറില്ലാതെ ഗിനി ബാസാവോ തോട്ടണ്ടി വാങ്ങിയെന്നതാണ് പ്രധാന ആരോപണം.
നവംബര്‍ 8ന് പ്രധാന ടെണ്ടര്‍ പരസ്യം ചെയ്തിരുന്നു. നവംബര്‍ 11 നായിരുന്നു ടെണ്ടര്‍ തുറന്നത്. ബോര്‍ഡു ചേര്‍ന്നു നെഗോസിയേഷന്‍ നടത്തിയത് നവംബര്‍ 22നാണ്. കുറഞ്ഞവില ക്വാട്ടുചെയ്ത കരാറുകാരന്‍ ബോര്‍ഡു മുന്നോട്ടുവച്ച വില കുറയ്ക്കാന്‍ തയ്യാറായില്ല.
നെഗോസിയേഷന്‍ നടന്നുകഴിഞ്ഞാല്‍ അതിനു എഗ്രിമെന്റ് വയ്‌യക്കാറുണ്ട്. ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിച്ച് തൊഴിലാളികള്‍ക്കു ജോലി നല്‍കുകയും പിരിയുന്ന തൊഴിലാളികള്‍ക്കു യാത്രയയപ്പു നല്‍കുന്ന സാഹചര്യവും കണക്കിലെടുത്താണ് ഡിസംബര്‍ 15ന് ബോര്‍ഡുയോഗം ചേര്‍ന്നത്.
തുടര്‍ന്നു കരാറുകാരനുമായി ചര്‍ച്ച നടത്തി തോട്ടണ്ടിയുടെ വില ഇ-ടെണ്ടറിലൂടെ ക്വാട്ടുചെയ്ത 162.40 രൂപയില്‍ നിന്നും കിലോയ്ക്ക് 15.27 രൂപ കുറപ്പിക്കാനും അതുവഴി 147.13 രൂപയ്ക്കു തോട്ടണ്ടിവില ഉറപ്പിക്കാനും കഴിഞ്ഞു. ഇടെണ്ടറില്‍ ക്വാട്ടുചെയ്ത കുറഞ്ഞ വിലയേക്കാള്‍ 1.25 കോടി രൂപ കോര്‍പ്പറേഷനു ലാഭമുണ്ടാക്കാനായി.
കോര്‍പ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്നു ജയമോഹന്‍ പറഞ്ഞു. ഡിസംബര്‍ 26മുതല്‍ കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മികച്ച സ്ഥാപനമായ ആര്‍.എസ്.ബിയെയാണ് ഗുണനിലവാരം പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത്.
കട്ടിംഗ് ടെസ്റ്റു കഴിഞ്ഞപ്പോള്‍ ടെണ്ടറില്‍ പറഞ്ഞിരുന്ന 52 ഐ.ബി.എസിനു പകരം 53.92 ഐ.ബി.എസാണ് ലഭിച്ചത്. ഈ ഇനത്തില്‍ 44 ലക്ഷം രൂപ കോര്‍പ്പറേഷനു ലഭിച്ചു. ടാന്‍സാനിയന്‍ തോട്ടണ്ടി വിദേശത്തുനിന്നും ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ കാരണം കരാറുകാരന്‍ ബോര്‍ഡു തീരുമാനത്തോടു യോജിക്കാതെ വന്നതിനാലാണ്.
കോര്‍പ്പറേഷനില്‍ പുതിയ ബോര്‍ഡു വന്നതിനുശേഷം സംസ്‌ക്കരിച്ചെടുത്ത രണ്ടാമത്തെ തോട്ടണ്ടിക്ക് 19 ലക്ഷം രൂപ ലാഭമായിരുന്നു ലഭിച്ചത്. മുന്‍പു 10 ദിവസം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കോടി രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായിടത്താണ് ഈ നേട്ടമെന്ന് ജയമോഹന്‍ പറഞ്ഞു. 2010ന് മുമ്പു പിരിഞ്ഞ 300 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഈ മാസം കൊടുത്തു തീര്‍ക്കും.
ഇതിനായി 2.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 2010ന് ശേഷം പിരിഞ്ഞവര്‍ക്കായി 56 കോടി രൂപ വേണ്ടിവരും. കോര്‍പ്പറേഷനെ അഞ്ചുവര്‍ഷത്തിനകം, പിരിയുന്ന തൊഴിലാളികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ത്തന്നെ ഗ്രാറ്റുവിറ്റിയും നല്‍കുന്ന അവസ്ഥയിലെത്തിക്കും.
ഓരോ നൂറുദിവസം കഴിയുമ്പോഴും നടപടികള്‍ ജനമധ്യത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗിനു വിധേയമാക്കും. ആദ്യ ഓഡിറ്റിംഗ് ഫെബ്രുവരിയില്‍ നടക്കുമെന്നും ജയമോഹന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എം.ഡി ടി.എഫ് സേവ്യര്‍, ഡയറക്ടര്‍ബോര്‍ഡംഗങ്ങളായ പി.ആര്‍ വസന്തന്‍,ജി ബിജു,സജി ഡി ആനന്ദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."